Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്യാപ്റ്റൻ' ഒരിക്കലും 'ലീഡർ' എന്ന പേരിന് ബദൽ ആകില്ല -കെ. മുരളീധരന്‍

text_fields
bookmark_border
ക്യാപ്റ്റൻ ഒരിക്കലും ലീഡർ എന്ന പേരിന് ബദൽ ആകില്ല -കെ. മുരളീധരന്‍
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവും നേമത്തെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. മുഖ്യമന്ത്രി എത്ര ശരണം വിളിച്ചാലും അയ്യപ്പൻ ക്ഷമിക്കില്ലെന്നും വിശ്വാസികളെ വഞ്ചിച്ച സർക്കാറാണിതെന്നും അദ്ദേഹം വിമർശിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർനഗർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശരണം വിളിച്ചില്ല. അതി​െൻറ ദോഷം ഈ സർക്കാർ ഇനി അനുഭവിച്ചേ മതിയാകൂ. സംസ്ഥാനത്ത് തുടർഭരണമുണ്ടാകില്ല. 80 സീറ്റുകൾനേടി യു.ഡി.എഫ് അധികാരത്തിൽ വരും. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്​. അവിടെ നിന്ന്​ വലിയ ഭൂരിപക്ഷത്തിൽ താൻ വിജയിക്കും. സംസ്ഥാനത്ത് ബി.ജെ.പി ഇത്തവണ വട്ടപ്പൂജ്യമാകും. 'ക്യാപ്റ്റൻ' ഒരിക്കലും 'ലീഡർ' എന്ന പേരിന് ബദൽ ആകില്ല. ക്യാപ്റ്റനെ പി. ജയരാജൻപോലും അംഗീകരിക്കുന്നി​െല്ലന്നും അദ്ദേഹം പ്രതികരിച്ചു. ക്യാപ്​റ്റനെന്ന്​ വിളിക്കുന്നത്​ കരുണാകരനെ ലീഡർ എന്ന്​ വിളിക്കുന്നത്​ പോലെയാണെന്ന്​ കോടിയേരി ബാലകൃഷ്​ണൻ നേരത്തേ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story