Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയിംസ്​: കേരളത്തിന്​ തരില്ലെന്ന് കേന്ദ്രത്തിന് വാശിയെന്ന് കെ. മുരളീധരൻ

text_fields
bookmark_border
എയിംസ്​: കേരളത്തിന്​ തരില്ലെന്ന് കേന്ദ്രത്തിന് വാശിയെന്ന് കെ. മുരളീധരൻ
cancel

തി​രു​വ​ന​ന്ത​പു​രം: എ​യിം​സ്​ സ്ഥാ​പി​ക്കാ​ൻ കേ​ര​ളം സ്ഥ​ലം കാ​ണി​ച്ചു​കൊ​ടു​ക്കാ​ത്ത​ത​ല്ലെ​ന്നും കേ​ര​ള​ത്തി​ന് ത​രി​ല്ലെ​ന്ന വാ​ശി​യാ​ണ്​ കേ​ന്ദ്ര​ത്തി​നെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ എ​യിം​സ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​താ​ണ്. മാ​ത്ര​മ​ല്ല, ഉ​പ​രാ​ഷ്ട്ര​പ​തി വ​ന്ന​പ്പോ​ഴും ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​യിം​സ് സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു​കാ​ര​ണ​വ​ശാ​ലും കേ​ര​ള​ത്തി​ന് ന​ൽ​ക​രു​തെ​ന്ന വാ​ശി​യാ​ണോ കേ​ന്ദ്ര​ത്തി​നെ​ന്ന് സം​ശ​യി​ക്കു​ന്നു. ഹൈ​കോ​ട​തി പ​റ​ഞ്ഞ വി​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​നി​ക്ക​ണം.

ഓ​രോ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കേ​ന്ദ്രം ഓ​രോ കാ​ര​ണം പ​റ​യും. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കോ​ഴി​ക്കോ​ട് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക കാ​ര​ണ​ങ്ങ​ളാ​ൽ എ​യിം​സ് ന​ഷ്ട​മാ​ക്ക​രു​ത്. ഇ​ത് കേ​ന്ദ്രം ഉ​ൾ​ക്കൊ​ണ്ട​താ​ണ്. ഇ​തി​ന് ഘ​ട​ക​വി​രു​ദ്ധ​മാ​യി എ​ന്തു​കൊ​ണ്ട് ഹൈ​കോ​ട​തി​യി​ൽ ഇ​ങ്ങ​നെ പ​റ​ഞ്ഞെ​ന്ന് അ​റി​യി​ല്ല. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് പി​ന്നി​ൽ. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും അ​ത് ഏ​തു​വ​രെ പോ​കു​മെ​ന്ന് നോ​ക്ക​ട്ടെ​യെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - k muraleedharan about AIIMS
Next Story