കെ. എം. ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽ.ഡി.എഫിന്‍റെ പരാതി തള്ളി
text_fieldsകണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. ഷാജിക്ക് മത്സരിക്കാൻ നിയമതടസമില്ലെന്ന് കണ്ടെത്തിയതോടെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചത്.
എൽ.ഡി.എഫ്. സൂക്ഷ്മ പരിശോധന ഘട്ടത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥി കെ. വി സുമേഷ്. ആവശ്യമുന്നയിച്ചത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈകോടതി വിധി ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടത്.
എന്നാൽ സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് കെ. വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. സുപ്രീകോടതി അഭിഭാഷകരായ പി.വി ദിനേശ് കെ.വി സുമേഷിന് വേണ്ടിയും ഹാരിസ് ബീരാൻ ഷാജിക്കു വേണ്ടിയും ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
