Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. എം ബഷീറിന്‍റെ...

കെ. എം ബഷീറിന്‍റെ മരണം: ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് പൊലീസ്

text_fields
bookmark_border
K M Basheer
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഡി.വി.ആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡി.വി.ആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമുണ്ടാകുമെന്നാണ് സൂചന.

നേ​ര​ത്തെ കേ​സി​ലെ സി.​സി.​ടി​.വി ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​റാം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചത്. ദൃശ്യങ്ങൾ കൈമാറാൻ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകും.

Show Full Article
TAGS:K. M Basheer Sreeram venkitaraman 
News Summary - K. M Basheer's death: Police says they did not have the footage requested by Sreeram venkitaraman
Next Story