Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. കൃഷ്​ണൻകുട്ടി...

കെ. കൃഷ്​ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

text_fields
bookmark_border
കെ. കൃഷ്​ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു
cancel

തിരുവനന്തപുരം: ചിറ്റൂർ എം.എൽ.എ കെ. കൃഷ്​ണൻ കുട്ടി മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്​തു മാത്യു ടി. തോമസ്​ പാർട്ടി നിർദ്ദേശമനുസരിച്ച്​ ജലവിഭവമന്ത്രി പദത്തിൽ നിന്ന്​ രാജി വെച്ച സാഹചര്യത്തിലാണ്​​ ജെ.ഡി.എസ്​ കേരള അധ്യക്ഷൻ കൂടിയായ കെ. കൃഷ്​ണൻ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തത്​. രാജ്​ഭവനിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകൾ.

ഗവർണർ പി. സദാശിവം സത്യവാചനം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ, ഭരണപക്ഷ എം.എൽ.എമാർ, മന്ത്രിമാർ, ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ, ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ ചടങ്ങിൽ സംബന്ധിച്ചു.

അതേസമയം, സത്യ പ്രതിജ്ഞാചടങ്ങ്​ യു.ഡി.എഫ്​ ബഹിഷ്​കരിച്ചു. ശബരിമല വിഷയത്തിൽ ഉൾപ്പെടെ സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ്​ ബഹിഷ്​കരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala ministermalayalam newsoathk. krishnan kutty
News Summary - k krishnan kutty took oath as kerala minister -kerala news
Next Story