Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. കവിത കേരളത്തിൽ...

കെ. കവിത കേരളത്തിൽ വന്നത് മദ്യകമ്പനിക്ക് വേണ്ടി സംസാരിക്കാൻ; കവിത എവിടെ താമസിച്ചതെന്ന് അന്വേഷിക്കണം -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan and k Kavitha
cancel

മലപ്പുറം: ഡൽഹി മദ്യനയക്കേസിൽ പ്രതിയായ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത കേരളത്തിലും വന്നിരുന്നുവെന്നും അവർ എവിടെയാണ് താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് കവിത വന്നതും സര്‍ക്കാറുമായി സംസാരിച്ചതും. എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനി സ്ഥലം വാങ്ങിയ ശേഷം അവര്‍ക്കു വേണ്ടിയാണ് മദ്യനയം മാറ്റിയത്. മദ്യനയക്കേസിൽ ഒയാസിസ്​ കമ്പനിക്കു​ പുറമെ കവിതയും പ്രതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒയാസിസ്​ കമ്പനിയുടെ വക്താവിനെ പോലെയാണ്​ എക്​സൈസ്​ മന്ത്രി എം.ബി. രാജേഷ്​ സംസാരിക്കുന്നത്. കമ്പനിയേക്കാൾ വീറോടെ വാദിക്കുന്നത്​ മന്ത്രിയാണ്. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് ജി.എസ്.ടി ഇല്ലാതിരുന്നിട്ടും 210 കോടിയുടെ ജി.എസ്.ടി നഷ്ടമെന്ന് മന്ത്രി പറഞ്ഞത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്​.

എം.പി ആയിരുന്നപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ പാലക്കാട്ട് നിരവധി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവന്നെന്ന് പറഞ്ഞ എം.ബി. രാജേഷാണ് 80 ദശലക്ഷം ലിറ്റര്‍ ജലം വേണ്ടി വരുന്ന മദ്യകമ്പനിയുടെ വക്താവായി മാറിയത്. പ്രതിപക്ഷത്തെ മാത്രമല്ല ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സർക്കാറിന്​ സാധിക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.

താൻ ഹാജരാക്കിയ മന്ത്രിസഭായോഗ കുറിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതാണെന്നാണ് മന്ത്രി പറഞ്ഞത്. അത് രഹസ്യരേഖയാണെന്ന് താൻ പറഞ്ഞിട്ടില്ല. വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രമറിഞ്ഞാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്ലാന്‍റ്​ പൂര്‍ത്തിയാകുമ്പോള്‍ ദിവസം 50 മുതല്‍ 80 ദശലക്ഷം വരെ ലിറ്റര്‍ വെള്ളം വേണ്ടിവരും. ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ശേഖരിക്കാന്‍ പറ്റുകയെന്നും വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K KavithaV D SatheesanKanjikode Brewery Plant Controversy
News Summary - K. Kavita came to Kerala to talk to the government on behalf of a liquor company -VD Satheesan
Next Story