Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്കുകൾ കനൽ പോലെ കത്തുന്നത് അവസാനിപ്പിക്കും -കെ. ജയകുമാർ

text_fields
bookmark_border
K Jayakumar
cancel

തിരുവനന്തപുരം: ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്ക് വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ. അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്കുകൾ കനൽ പോലെ കത്തുന്നത് അവസാനിപ്പിക്കുമെന്ന് കെ. ജയകുമാർ പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും. ഓഡിറ്റ് റിപ്പോർട്ടിലെ പല കാര്യങ്ങൾക്കും ദേവസ്വം ബോർഡിന് മറുപടിയുണ്ട്. പരിപാടിക്ക് മുൻകൂറായ നൽകിയ മൂന്നു കോടി ബോർഡിന് തിരികെ കിട്ടിയെന്നും ജയകുമാർ വ്യക്തമാക്കി.

മൂന്നു കോടി ആർക്കെല്ലാം കൊടുക്കണമെന്ന് ആലോചിക്കണം. പണം നൽകേണ്ടവരുമായി സംസാരിച്ച് തുകയിൽ കുറവ് വരുത്താൻ ശ്രമിക്കും. പ്രശ്നത്തിന് പരിഹാരം കാണണം. ഇത്തരത്തിൽ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ല. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായി തെറ്റുണ്ടെന്നും അതെല്ലാം തിരുത്തണമെന്നും കെ. ജയകുമാർ വ്യക്തമാക്കി.

ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കി​നെ ചൊ​ല്ലിയാണ് വി​വാ​ദം ക​ത്തു​ന്നത്. സം​ഗ​മ​ത്തി​ന്‍റെ വ​ര​വ്​-​ചെ​ല​വു​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​നി​യും കോ​ടി​ക​ൾ ന​ൽ​കാ​നു​ണ്ടെ​ന്ന ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​മെ​ല്ലാം ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു പൈ​സ​യും ചെ​ല​വാ​യി​ല്ലെ​ന്ന്​ മു​ൻ പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്.​ പ്ര​ശാ​ന്ത്​ പ​റ​യു​മ്പോ​ൾ, ചാ​ർ​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ ക​ണ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ സ്​​പെ​ഷ​ൽ ക​മീ​ഷ​ണ​ർ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ ക​ണ​ക്കി​ലെ പൊ​രു​ത്ത​ക്കേ​ട്​ തു​റ​ന്നു ​കാ​ണി​ക്കു​ന്ന​താ​ണ്. സ​ർ​ക്കാ​രാ​ക​ട്ടെ എ​ല്ലാം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലു​മാ​ണ്.

ഹൈ​കോ​ട​തി​യി​ൽ നി​ന്ന് തി​രി​ച്ച​ടി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ ചെ​ല​വു​ക​ളി​ൽ നി​ന്ന് ത​ല​യൂ​രാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ കെ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​വി​ലെ ബോ​ർ​ഡ്​ ഭ​ര​ണ​സ​മി​തി. കൃ​ത്യ​മാ​യ ക​ണ​ക്ക്​ ബോ​ർ​ഡാ​ണ്​ പ​റ​യേ​ണ്ട​തെ​ന്ന്​ പ​റ​ഞ്ഞ്​ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും കൈ​ക​ഴു​കി. ഫ​ല​ത്തി​ൽ പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബോ​ർ​ഡി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ. ഈ ​മാ​സം 17ന് ​ന​ട​ക്കു​ന്ന ദേ​വ​സ്വം ബോ​ർ​ഡ്​ യോ​ഗം നി​ർ​ണാ​യ​ക​മാ​കും.

അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​റ്റ​ൻ പ​ന്ത​ലു​ൾ​പ്പെ​ടെ നി​ർ​മ്മി​ച്ച ഊ​രാ​ളു​ങ്ക​ൽ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളോ​ട് തു​ക കു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ് നീ​ക്കം. സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് കി​ട്ടേ​ണ്ട പ​ണം നേ​ടി​യെ​ടു​ക്കാ​നും ശ്ര​മം തു​ട​ങ്ങും. നി​ല​വി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള ബോ​ർ​ഡി​ൽ നി​ന്ന് പ​ണ​മെ​ടു​ത്താ​ണ്​ അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യ​തെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ ഹൈ​കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യേ​ക്കാ​വു​ന്ന വി​മ​ർ​ശ​ന​വും ന​ട​പ​ടി​യും ബോ​ർ​ഡ്​ ഭ​യ​ക്കു​ന്നു​മു​ണ്ട്. ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ൽ വ​ലി​യ ധൂ​ർ​ത്ത്​ ന​ട​ന്നെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K. Jayakumar responds to the financial controversy related to the Ayyappa Sangam
Next Story