കെ. ജയകുമാർ െഎ.എം.ജി ഡയറക്ടർ
text_fieldsതിരുവനന്തപുരം: െഎ.എം.ജി (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ്) ഡയറക്ടറായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സർവിസിലുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് സാധാരണ ഇൗ തസ്തികയിൽ നിയമിക്കുക. സർക്കാറിന് അനഭിമതരായ െഎ.എ.എസ്-െഎ.പി.എസ് ഉന്നത ഉദ്യോഗസ്ഥരെ ഇവിടേക്ക് മാറ്റാറുമുണ്ട്. കെ. ജയകുമാർ മലയാളം സർവകലാശാലാ വൈസ് ചാൻസലറായും പ്രവർത്തിച്ചിരുന്നു.
മറ്റു നിയമനങ്ങൾ: *ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിന് ഗതാഗത (ഏവിയേഷന്‍) വകുപ്പിെൻറ അധിക ചുമതല നല്കാൻ തീരുമാനിച്ചു.
*തദ്ദേശ (അര്‍ബന്‍) വകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്. ഗിരിജയെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അമൃത് മിഷന് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
*ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്ലാനിങ് (സി.പി.എം.യു) ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
