Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.എസ്​.ഇ.ബി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി​ ഹാക്കർമാർ; വിവര ചോർച്ച തടയണമെന്ന്​
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ഇ.ബി...

കെ.എസ്​.ഇ.ബി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി​ ഹാക്കർമാർ; വിവര ചോർച്ച തടയണമെന്ന്​

text_fields
bookmark_border

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്​.ഇ.ബി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ട്​ ഹാക്കർമാർ. 'കെ. ഹാക്കേ​ഴ്​സ്'​ എന്ന എത്തിക്കൽ ഹാക്കർമാരുടെ സംഘമാണ്​ വിവരങ്ങൾ ചോർത്തിയത്​. ചോർത്തിയ വിവരങ്ങൾ വിഡിയോ ആയി പുറത്തു വിടുകയും ചെയ്​തിട്ടുണ്ട്​.

വിവര ചോർച്ച തടയാൻ സോഫ്​റ്റ്​വെയറിൽ മാറ്റം വരുത്താൻ ​െക.എസ്​.ഇ.ബി തയാറായില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന്​ കെ. ഹാക്കേഴ്​സ് ഫേസ്​ബുക്ക്​ പോസ്​റ്റിൽ​ മുന്നറിയിപ്പ്​ നൽകി. ഇതിനായി മൂന്ന്​ മാസം സമയമാണ്​ നൽകിയിട്ടുള്ളത്​. മൂന്ന്​ മണിക്കൂർ സമയം മാത്രമാണ്​ വിവരം ചോർത്താൻ തങ്ങൾ ചെലവഴിച്ചത്​. മൂന്ന്​ ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഇതിനകം ചോർത്തിയിട്ടുണ്ട്​.

തങ്ങൾ ചോർത്തിയ വിവരങ്ങളുടെ മാർക്കറ്റ്​ വില അഞ്ച്​ കോടിക്ക്​ മുകളിലു​ണ്ടെന്നും വിവരങ്ങൾ വിൽക്കുകയെന്നത്​ കെ ഹാക്കേഴ്​സി​െൻറ ലക്ഷ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട്​ മൂന്ന്​ ലക്ഷം വിവര ശേഖരണം കൊണ്ട്​ നിർത്തുകയായിരുന്നുവെന്നും ഹാക്കേഴ്​സ്​ പറയുന്നു.

ഏറ്റവും എളുപ്പത്തിൽ വിവരം ചോർത്താൻ സാധിക്കുന്നതും സുരക്ഷ ഇല്ലാത്തതുമായ സൈറ്റുകളിൽ നിന്ന്​ വിവരം ചോർത്തി അവയുടെ സുരക്ഷാപ്രശ്​നം പുറത്തു കൊണ്ടുവരികയെന്ന്​ ഉദ്യമം കെ ഹാക്കേഴ്​സ്​ തുടങ്ങിയിട്ടുണ്ട്.​ വിവരം ചോർത്താൻ ഏറ്റവും എളുപ്പമായത്​ മുതൽ ബുദ്ധിമു​ട്ടേറിയവ എന്ന തരത്തിൽ സൈറ്റുകളെ​ ഒമ്പത്​ സീരീസുകളിലായാണ്​ അവതരിപ്പിക്കുന്നത്​. ഇതിൽ ആദ്യത്തേതായാണ്​ കെ.എസ്​.ഇ.ബി ഉപഭോക്താക്കളുടെ വിവരം ചോർത്തിക്കൊണ്ട്​ തുടക്കം കുറിച്ചത്​.

കെ ഹാക്കേഴ്​സി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

K Hackers 9 ആമത് എത്തിയത് മണി ആശാ​െൻറ KSEB യിൽ ആണ്.. അകത്തോട്ടു കാലെടുത്തു വെയ്ക്കാൻ തുടങ്ങിയപ്പോഴേക്കും പറഞ്ഞു എന്തിനാ അകത്തുകേറുന്നേ ഞങ്ങള്‍ ഒരു തുറന്ന പുസ്തക മല്ലേ എന്ന് . മണി ആശാൻ പിന്നെ കള്ളം പറയില്ലല്ലോ അല്ലെ 😕? എന്നാൽ പിന്നെ സത്യമാണോ എന്നറിയാന്‍ കിട്ടിയ വിവരങ്ങള്‍ൾ ഒന്നു നോക്കി ... സത്യം ആണ്‌ ആശാൻ പറഞ്ഞത്, ഒരു ഉപഭോക്താവി​െൻറ എല്ലാ വിവരവും പുറത്തു കിട്ടുന്നുണ്ട് . ഇത്രയും വിവരങ്ങള്‍ മണി ആശാൻ KSEB section office ൽ കൊടുത്തിരിക്കുന്ന application ൽ കൊടുക്കുന്നുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ഒരു KSEB ഓഫീസില്‍ വിളിച്ചു .. ഉത്തരം ഇല്ല എന്നാരുന്നു ...

എന്നാൽ പിന്നെ കുറച്ചു വിവരങ്ങള്‍ എടുക്കാം എന്ന് കരുതി ... അങ്ങനെ കേരളത്തില്‍ ഉള്ള 3 ലക്ഷം ആൾക്കാരുടെ വിവരങ്ങള്‍ എടുത്തു . എന്നിട്ടും KSEB അണ്ണൻമാര് അതറിഞ്ഞില്ല ... ഇ വിവരങ്ങളുടെ ഇന്നത്തെ മാർക്കറ്റ് വില 5 കോടിക്ക് മുകളിൽ ഉണ്ട് . വിവരങ്ങൾ വിൽക്കുന്നത് K Hackers ​െൻറ ലക്ഷ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് 3 ലക്ഷം വിവര ശേഖരണം കൊണ്ട് നിർത്തി പക്ഷെ .....

3 മാസം സമയം നൽകുന്നു software architecture മാറ്റുന്നതിന് വേണ്ടി .. അല്ലെങ്കിൽ ഡാറ്റ ലോസ് ഉണ്ടാകുന്നതാണ് . ആര് Design ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത് "Redesign" ചെയ്യാൻ .

K Hackers ​െൻറ ഒരു ഫ്രീ അപ്ലിക്കേഷൻ ഇതി​െൻറ കൂടെ അറ്റാച്ച് ചെയുന്നു windows application ആണ് ഫ്രീ ആയി ഉപയോഗിച്ചോളൂ (Good for ..... Kseb bill desk) ...

https://drive.google.com/…/1Gslhe62M6iTmroKPPe5G12x550qfuD-…

എടുത്ത വിവരങ്ങളിൽ കുറച്ചു താഴെയുള്ള ലിങ്ക്ൽ പോയി കാണാവുന്നതാണ് ...[കൺസ്യൂമർ നമ്പർ, അടക്കാനുള്ള തുക, ജില്ല, പേര് ] ഇതിൽ നിങ്ങളുടെ പേരു ഇ​െല്ലങ്കിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കൺസ്യൂമർ നമ്പറോ, മൊബൈല്‍ നമ്പറോ കൊടുത്തു നോക്കാവുന്നതാണ് .

https://docs.google.com/…/1bv5slReXu4kW6mY7-nvGlhw9Hd…/edit…

സമയം ചെലവഴിച്ചത് : 3 മണിക്കൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebhackingdata breachethical hackingk hackers
News Summary - kseb users' data hacked by k hackers; demanded to solve security issue
Next Story