Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി അച്ചടക്കം...

പാർട്ടി അച്ചടക്കം തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന്​ കെ.ഇ. ഇസ്​മായിൽ

text_fields
bookmark_border
പാർട്ടി അച്ചടക്കം തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന്​ കെ.ഇ. ഇസ്​മായിൽ
cancel

തിരുവനന്തപുരം: ഒരു കാലത്തും താൻ പാർട്ടി​ക്കെതിരായ നിലപാട്​  സ്വീകരിച്ചിട്ടി​െല്ലന്നും ആറ് പതിറ്റാണ്ടുകാലത്തെ കമ്യൂണിസ്​റ്റ്​ പാർട്ടി പ്രവർത്തന പരിചയമുള്ള തന്നെ ആരും പാർട്ടി അച്ചടക്കവും സമീപനവും പഠിപ്പിക്കേണ്ടതില്ലെന്നും ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്​മായിൽ. തോമസ്​ ചാണ്ടി രാജിവെക്കാൻ വൈകിയില്ലെന്ന് താൻ പറഞ്ഞിട്ടില്ല. സി.പി.ഐ മന്ത്രിമാർ മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിന്നതിൽ തെറ്റില്ലെന്നും അതുകൊണ്ടാണ് തോമസ്​ ചാണ്ടിയുടെ രാജി അന്നുതന്നെ ഉണ്ടായതെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

സി.പി.ഐ വെമ്പായം, -തേക്കട ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ്​ തനിക്കെതിരെ പാർട്ടിയിൽ ഉയർന്ന വിവാദങ്ങൾക്ക്​ അദ്ദേഹം മറുപടി പറഞ്ഞത്​. കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ കൂടിയാലോചനകളിലൂടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. താനുൾപ്പെടെ എടുത്ത തീരുമാനത്തി​െൻറ ഭാഗമായാണ് മന്ത്രിമാർ വിട്ടുനിന്നത്. എന്നിട്ടും വാക്കുകൾ അടർത്തിയെടുത്ത് സി.പി.ഐക്കകത്ത് ഭിന്നതയുണ്ടെന്ന് സ്​ഥാപിക്കാൻ ഒരു മാധ്യമം ശ്രമിച്ചു. അതേറ്റുപിടിച്ച് മറ്റ് ചാനലുകൾ ചർച്ചകൾ സംഘടിപ്പിക്കുകയായിരു​െന്നന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയെ ശക്​തിപ്പെടുത്താനും പ്രകടന പത്രിക നടപ്പാക്കാനും പാർട്ടി നിലകൊള്ളും. സി.പി.ഐ മറ്റേതെങ്കിലും മുന്നണിയിൽ പോകുമെന്ന് പ്രസംഗിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണ്. ഇടതുമുന്നണി രൂപവത്​കരിക്കാൻ മുഖ്യമന്ത്രി പദവി രാജി​െവച്ച് മുൻകൈയെടുത്ത പ്രസ്​ഥാനമാണ് സി.പി.ഐ. അതിനെ അപവാദങ്ങളിൽ കുടുക്കി മേനി നടിക്കാനാവില്ല. സി.പി.ഐക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് അഹന്ത പ്രകടിപ്പിക്കുന്നവർ ചരിത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കമ്യൂണിസ്​റ്റ്​ പാർട്ടി സുചിന്തിത നിലപാടുള്ള പ്രസ്​ഥാനമാണ്. നേരി​െൻറയും ധാർമികതയുടെയും വഴിവിട്ട ഏതു സമീപനത്തെയും പാർട്ടി ചെറുത്തുതോൽപിക്കും. സി.പി.ഐയിൽ ഭിന്നതയില്ല. ഏകതയുടെ സ്വരം മാത്രമേയുള്ളൂ. അത് അഴിമതിക്കും സ്വജനപക്ഷപാതത്തിനു​െമതിരായ സ്വരമാണ്. മുന്നണി കൈക്കൊണ്ട തീരുമാനങ്ങൾ പ്രാവർത്തികമാക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്​. അത്തരം സമരങ്ങളും പോരാട്ടങ്ങളും മുന്നണി മര്യാദക്ക്​ നിരക്കാത്തതല്ല. മുന്നണി രാഷ്​ട്രീയത്തി​െൻറ മര്യാദകൾ അറിഞ്ഞുകൊണ്ട് മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പോരാട്ടമാണതെന്നും അദ്ദേഹം പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newske ismailmalayalam news
News Summary - K. E. Ismail -Kerala news
Next Story