കെ. ബിനുമോൾ പാലക്കാട് ജില്ല പഞ്ചായത്ത് അധ്യക്ഷയാകും
text_fieldsകെ. ബിനുമോൾ, സി.കെ. ചാമുണ്ണി
പാലക്കാട്: സി.പി.എമ്മിലെ കെ. ബിനുമോൾ ജില്ല പഞ്ചായത്ത് അധ്യക്ഷയാകും. സി.കെ. ചാമുണ്ണിയാണ് എൽ.ഡി.എഫിെൻറ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനാർഥി.
30 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തിന് 27 പേരുടെ പിന്തുണയുണ്ട്. കെ. ബിനുമോൾ ആലത്തൂർ േബ്ലാക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറാണ്. കഴിഞ്ഞ ഭരണസമിതിയിൽ വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്ന ഇവർ, നേരത്തെ കുഴൽമന്ദം േബ്ലാക്ക് പഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ബി.എ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ അവർ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറും സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റിയംഗവുമാണ്.
എസ്.എഫ്.െഎയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വനിത സബ് കമ്മിറ്റിയിലും ഡി.െവെ.എഫ്.െഎ സംസ്ഥാന കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു.
കണ്ണാടി കാഴ്ചപറമ്പ് സ്വദേശിയായ ബിനുമോൾ, ചിറ്റൂർ പൊൽപ്പുള്ളി രാഘവപുരത്തെ റിട്ട. അധ്യാപകൻ ഭാസ്കരെൻറ മകളും മുൻമന്ത്രി ഇ.കെ. ഇമ്പിച്ചിബാവയുടെ മകൻ ജലീലിെൻറ (കഞ്ചിക്കോട് െഎ.ടി.െഎ ജീവനക്കാരൻ) ഭാര്യയുമാണ്. മക്കൾ: ബിമൽ ബാവ, ബിലാഷ ഭാസ്കരൻ.

