കേസിൽനിന്ന് ഒഴിവാക്കണമെന്ന കെ. ബാബുവിെൻറ ആവശ്യം കോടതി തള്ളി
text_fieldsമൂവാറ്റുപുഴ: അഴിമതി നിരോധന നിയമപ്രകാരം വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽനിന്ന് ഒഴിവാക്കണമ െന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ. ബാബു നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
കേസിൽനിന്ന് ഒഴിവാക്കാൻ കെ. ബാബു പറഞ്ഞിരുന്ന കാര്യങ്ങൾ തെളിവെടുത്ത് പരിശോധിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ജഡ്ജി ബി. കലാം പാഷ കേസ് തള്ളിയത്.
2018 മാർച്ച് 18നാണ് കുറ്റപത്രം കോടതി മുമ്പാകെ വിജിലൻസ് സമർപ്പിച്ചത്. 25,82,069 രൂപയുടെ അധിക വരുമാനം ഉണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഇത് വരുമാനത്തേക്കാൾ 49.45 ശതമാനം കൂടുതലാെണന്ന്് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരായി ജാമ്യമെടുത്തശേഷമാണ് വിടുതൽ ഹരജി ഫയൽ ചെയ്തത്.
മന്ത്രിയും എം.എൽ.എയുമാകുമ്പോൾ ടി.എ, ഡി.എ ഇനത്തിൽ ലഭിക്കുന്നത് വരുമാനമാണെന്നും ഇത് പരിഗണിച്ചാൽ വരുമാനത്തിൽ കൂടുതൽ സമ്പാദിച്ചിട്ടില്ലെന്ന് മനസ്സിലാകുമെന്നും അതിനാൽ കേസിൽനിന്ന് വിടുതൽ ചെയ്യണമെന്നുമായിരുന്നു പ്രധാന വാദം.
