Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി അനുഭാവികളുടെ വോട്ട് കിട്ടുമെന്നാണ് താൻ പറഞ്ഞതെന്ന് കെ. ബാബു

text_fields
bookmark_border
k babu
cancel

തൃപ്പൂണിത്തുറ: ആർ.എസ്.എസ് നോമിനിയെന്ന കോടിയേരി ബാലകൃഷ്ണത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി തൃപ്പൂണിത്തുറ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബു. സി.പി.എമ്മിന്‍റേത് പരാജയഭീതി കൊണ്ടുള്ള പ്രസ്താവനയാണെന്ന് കെ. ബാബു പറഞ്ഞു.

ബി.ജെ.പി വോട്ട് കിട്ടുമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പി അനുഭാവികളുടെ വോട്ട് കിട്ടുമെന്നാണ് താൻ പറഞ്ഞത്. കഴിഞ്ഞ തവണ പല കാരങ്ങൾ കൊണ്ട് ബി.ജെ.പിക്ക് കിട്ടിയ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും കെ. ബാബു വ്യക്തമാക്കി.

സി.പി.എം-ബി.ജെ.പി വോട്ട് ഡീലിനെ കുറിച്ചുള്ള ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ മറക്കാനാണിത്. തൃപ്പൂണിത്തുറയിൽ ഏഴാം തവണ മത്സരിക്കുന്ന തന്‍റെ മതേതര നിലപാടിനെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. താൻ ഉത്തമ കോൺഗ്രസുകാരനാണെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Babu said he would get the votes of BJP supporters
Next Story