Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയകൾ സിനിമാ മേഖലയിൽ സജീവമെന്ന് ഗണേഷ്കുമാർ

text_fields
bookmark_border
ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയകൾ സിനിമാ മേഖലയിൽ സജീവമെന്ന് ഗണേഷ്കുമാർ
cancel

തിരുവനന്തപുരം: സിനിമാ മേഖലയിൽ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് ചലച്ചിത്ര നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. സിനിമാ-മാഫിയ-റിയൽ എസ്റ്റേറ്റ് ബന്ധം സിനിമയിൽ ശക്തമാണ്. മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്‍റെ ഫശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരോട് ഗണേഷ്കുമാറിന്‍റെ വെളിപ്പെടുത്തൽ.

പല നടിമാർക്കും ഇതിനുമുൻപും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. എന്നാൽ അവരാരും പരാതിപ്പെടാൻ തയാറായില്ല. ഈ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഗണേഷ്കുമാർ ആവശ്യപ്പെട്ടു. ബോംബെയില്‍ സിനിമാ, റിയല്‍ എസ്റ്റേറ്റ് അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയിലും അതു പോലാണ്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും -ഗണേഷ് കുമാര്‍ പറഞ്ഞു.
 
പുറത്തു പറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പരസ്യമായി പറയാനാകില്ല. ഇക്കാര്യത്തിൽ തന്നോട് അഭിപ്രായ വ്യത്യാസം പുലർത്തുന്ന സിനിമാക്കാർക്ക് ഫോണിലൂടെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധരിപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K B Fanesh kumar criticises the relation between goondas and cinema industry
Next Story