Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി പ്രശ്നം...

ലോ അക്കാദമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണം -ആൻറണി

text_fields
bookmark_border
ലോ അക്കാദമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണം -ആൻറണി
cancel

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണമെന്ന്​ കോൺഗ്രസ് ​നേതാവ് എ.കെ ആൻറണി ആവശ്യപ്പെട്ടു. അക്കാദമിക്ക്​ മുമ്പിൽ സമരം ചെയ്യുന്ന എം.എൽ.എ കെ. മുരളീധരനെ സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ആളുകളും സമരം ചെയ്യുന്ന വിദ്യാർഥികളോടൊപ്പമുണ്ട്​. ന്യായമായ ആവശ്യത്തിന്​ വേണ്ടി നടത്തുന്ന സമരം വിജയിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ആൻറണി വ്യക്​തമാക്കി.

അതിനിടെ തിരുക്കൊച്ചി മന്ത്രി പി.എസ്​ നടരാജപിള്ളയെ കുറിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തെ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി നടരാജപിള്ളയുടെ കുടുംബത്തോടും കേരള ജനതയോടും മാപ്പ് പറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law academy
News Summary - a k antony speak in law academy
Next Story