തിരുവനന്തപുരം: കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറും അഡ്വ. മനോജ് ചരളേൽ അംഗവുമാകും. എൻ. വാസുവിെൻറ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ അധ്യക്ഷനായി അനന്തഗോപെൻറ പേര് സി.പി.എം നിർദേശിച്ചത്. സി.പി.എം പത്തനംതിട്ട മുൻ ജില്ല സെക്രട്ടറിയായിരുന്നു. കെ.എസ്. രവിയുടെ രണ്ടുവർഷ കാലാവധി അവസാനിച്ചതോടെയാണ് മനോജ് അംഗമാകുന്നത്. സി.പി.െഎ പത്തനംതിട്ട ജില്ല എക്സിക്യൂട്ടിവ് അംഗമായ മനോജ് പത്തനംതിട്ട വൃന്ദാവനം സ്വദേശിയാണ്.
പ്രസിഡൻറും അംഗവും ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ദിവസങ്ങൾക്കുള്ളിൽ പ്രസിഡൻറിനെയും അംഗത്തെയും ഒൗദ്യോഗികമായി തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. ഹിന്ദു മന്ത്രിമാരുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് പുതിയ അധ്യക്ഷനെയും അംഗത്തെയും തെരഞ്ഞെടുക്കേണ്ടത്. അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എമ്മിലെ പല ഉന്നത നേതാക്കളുടെയും പേരുകൾ ഉയർന്നിരുന്നു.