Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഫ. കെ. ആലിക്കുട്ടി...

പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ: മലബാറിന്‍റെ പണ്ഡിത ശ്രേഷ്ഠൻ; ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

text_fields
bookmark_border
പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ: മലബാറിന്‍റെ പണ്ഡിത ശ്രേഷ്ഠൻ; ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
cancel
camera_alt

സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ

പെരിന്തൽമണ്ണ: സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയി​ലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഖബറടക്കം നാളെ (24-07-2026 വെള്ളി) രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. പിതാമഹന്‍ ആലി ഹാജിയില്‍ നിന്നും പിന്നീട് സൈതലവി മുസ്‌ലിയാരില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് വിവിധ പള്ളി ദര്‍സുകളില്‍ പഠനം നടത്തി. 1964ല്‍ ജാമിഅ നൂരിയയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി 1968-ല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ജാമിഅ നൂരിയ പഠനകാലത്ത് ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, കോട്ടുമല മുസ്‌ലിയാര്‍, കുമരംപൂത്തൂര്‍ കുഞ്ഞലവി മുസ്‌ലിയാര്‍, എ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, വെല്ലൂര്‍ അബൂബകര്‍ ഹസ്‌റത്ത്, കാടേരി മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരുടെ വിദ്യാര്‍ഥിയാവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

2003 മുതല്‍ ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പാളായിരുന്നു. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍, 2006 മുതല്‍ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ പേഴ്‌സണല്‍ ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളിൽ പങ്കെടുത്ത് പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k alikutty musliyarpasses awayFuneral CeremonySamasta KeralaObituary
News Summary - K Alikutty Musliyar passes away Funeral ceremony held tomorrow
Next Story