Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ്യോതിസി​െൻറ പാട്ടിന്...

ജ്യോതിസി​െൻറ പാട്ടിന് കേരളം മുഴുവൻ കേൾവിക്കാർ

text_fields
bookmark_border
jyothis
cancel
camera_altപാട്ടുപാടുന്ന രംഗം ജ്യോതിസ് ടി.വിയിൽ കാണുന്നു

കോ​ത​മം​ഗ​ലം: നാ​ലാം ക്ലാ​സി​ലെ ഇം​ഗ്ലീ​ഷ് ക്ലാ​സു​മാ​യി അ​നീ​ഷ ടീ​ച്ച​ർ സ്‌​ക്രീ​നി​ൽ എ​ത്തി​യ​പ്പോ​ൾ ജ്യോ​തി​ഷി​െൻറ മു​ഖ​ത്ത്​ പ​തി​വി​ല്ലാ​ത്ത പ​രി​ഭ്ര​മം. ക​ഴി​ഞ്ഞ ക്ലാ​സി​ൽ പ​ഠി​പ്പി​ച്ച പാ​ട്ട് ടീ​ച്ച​ർ പ​റ​ഞ്ഞ​പ്ര​കാ​രം ജ്യോ​തി​ഷ് പാ​ടി അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ക്ലാ​സ്​ പു​രോ​ഗ​മി​ക്ക​വേ, സ്‌​ക്രീ​നി​ൽ ത​െൻറ പാ​ട്ടു​കേ​ട്ട​തോ​ടെ ന​​ട്ടെ​ല്ലി​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജ്യോ​തി​സി​ന് ചു​ണ്ടി​ൽ ചി​രി​വി​ട​ർ​ന്നു.

കോ​ത​മം​ഗ​ല​ത്തെ പീ​സ് വാ​ലി​യി​ൽ ഫി​സി​യോ​തെ​റാ​പ്പി ചി​കി​ത്സ​ക്കി​ട​യി​ലും വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ലി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജ്യോ​തി​സ് എ​ന്ന നാ​ലാം ക്ലാ​സു​കാ​ര​െൻറ വാ​ർ​ത്ത 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ഐ​രാ​പു​രം എ​ൻ.​എ​സ്.​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് വാ​ള​കം സ്വ​ദേ​ശി ജ്യോ​തി​സ്.

നാ​ലു​വ​ർ​ഷം​മു​മ്പ്​ അ​ഞ്ചാം​വ​യ​സ്സി​ൽ അ​മ്മ​യോ​ടും ബ​ന്ധു​ക്ക​ളോ​ടു​മൊ​പ്പം അ​മ്പ​ല​ത്തി​ൽ പോ​യി​വ​ര​വേ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത് ജ്യോ​തി​സി​െൻറ ജീ​വി​ത​ത്തി​ലേ​ക്കാ​ണ്.

ജ്യോ​തി​സി​െൻറ വ​ല്യ​മ്മ​യും അ​മ്മാ​യി​യും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. നി​ര​ന്ത​ര​മാ​യ ഫി​സി​യോ​തെ​റാ​പ്പി​ക്കു​വേ​ണ്ടി​യാ​ണ്​ പീ​സ്​​വാ​ലി​യി​ൽ എ​ത്തു​ന്ന​ത്.ടി​ൽ​റ്റ് ടേ​ബി​ളി​ൽ​നി​ന്ന് ക്ലാ​സു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന ജ്യോ​തി​സി​െൻറ വാ​ർ​ത്ത കൈ​റ്റ്സ് കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ഷ ടീ​ച്ച​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ഴാ​ണ്​ പു​സ്ത​ക​ത്തി​ലെ പാ​ട്ട് പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​ട്ടെ​ല്ലി​ന് പ​രി​ക്കു​ള്ള​തി​നാ​ൽ ഇ​നി​യും ദീ​ർ​ഘ​നാ​ൾ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ ജ്യോ​തി​സി​ന് പീ​സ്​ വാ​ലി വി​ടാ​നാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsonline classvictersjyothis
News Summary - jyothis song is hearing all over the kerala
Next Story