Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ്വാല : പൊലീസിൻറെ...

ജ്വാല : പൊലീസിൻറെ സൗജന്യ വനിതാ സ്വയം പ്രതിരോധ പരിശീലനം

text_fields
bookmark_border
ജ്വാല : പൊലീസിൻറെ സൗജന്യ വനിതാ സ്വയം പ്രതിരോധ പരിശീലനം
cancel

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10, 11 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി, ജ്വാല 3.0 സംഘടിപ്പിക്കുന്നു. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.

കേരളത്തിലെ 20 പൊലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനമാണിത്. രണ്ട് ദിവസവും രാവിലെ 9.30, 11, ഉച്ചക്ക് ശേഷം രണ്ട്, നാലു എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യു.ആർ കോഡ് സ്കാന്‍ ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു.

ജ്വാല 3.0 സ്വയംപ്രതിരോധ പരിശീലനപരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2330768 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. പ്രവീൺ അറിയിച്ചു. വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍

തിരുവനന്തപുരം സിറ്റി -10ന് എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൂജപ്പുര ആൻഡ് ഗവണ്‍മെന്‍റ് വനിതാ പോളിടെക്നിക്ക്, നീറമണ്‍കര.11ന് ഗോള്‍ഡന്‍ ജൂബിലീ ആഡിറ്റോറിയം, കാര്യവട്ടം ക്യാമ്പസ്. തിരുവനന്തപുരം റൂറല്‍ -10ന് നിലയ്ക്കാമുക്ക് കൊച്ചാസ് ഹാള്‍, കടയ്ക്കാവൂര്‍. 11ന് മൈതാനം വര്‍ഷമേഘ ഓഡിറ്റോറിയം, വര്‍ക്കല

കൊല്ലം സിറ്റി -10.03.2025ന് ഫാത്തിമ മാതാ കോളജ്, കൊല്ലം. 11ന് അമൃത വിദ്യാപീഠം കോളജ്, കരുനാഗപ്പള്ളി. കൊല്ലം റൂറല്‍- 10ന് സ്വരാജ് ആഡിറ്റോറിയം, കൊട്ടാരക്കര. 11ന് ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ചിറ്റുമല.

പത്തനംതിട്ട-10ന് ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജ് മണക്കാല, അടൂര്‍ ആൻഡ് സെന്‍റ് തോമസ് കോളജ്, റാന്നി. 11ന് മൗണ്ട് സിയോണ്‍ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, കടമ്മനിട്ട.

ആലപ്പുഴ -10ന് സെന്‍റ് ജോസഫ് വുമണ്‍സ് കോളജ് ഓഡിറ്റോറിയം. 11ന് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല. കോട്ടയം- 10ന് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റര്‍, പാല ആൻഡ് മറിയന്‍ നഴ്സിങ് കോളജ്, അരുണാപുരം. 11ന് എന്‍.എസ്.എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി ആൻഡ് ഐ.സി.എം ആഡിറ്റോറിയം, തലയോലപ്പറമ്പ്.

ഇടുക്കി- 10ന് കല്ലറയ്ക്കല്‍ റസിഡന്‍സി ആഡിറ്റോറിയം, കട്ടപ്പന. 11ന് ന്യൂ മാന്‍ കോളജ്, തൊടുപുഴ ആൻഡ് ഗവ. പോളിടെക്നിക് മുട്ടം, തൊടുപുഴ. എറണാകുളം സിറ്റി-10ന് മെഡിക്കല്‍ ട്രസ്റ്റ് നേഴ്സിങ് കോളജ്, ഇരുമ്പനം ആൻഡ് രാജഗിരി എന്‍ജിനീയറിങ് കോളജ്, കാക്കനാട്. 11ന് സ്റ്റുഡന്‍റ് അമിനിറ്റി സെന്‍റര്‍, കുസാറ്റ് ആൻഡ് ലിസി കോളജ് ഓഫ് ഫാര്‍മസി, ആലിന്‍ച്ചുവട്.

എറണാകുളം റൂറല്‍- 10.03.2025ന് ജയ് ഭാരത് കോളജ് അറക്കപ്പടി, പെരുമ്പാവൂര്‍. 11ന് യു.സി കോളജ്, ആലുവ. തൃശൂര്‍ സിറ്റി-10ന് ഗവണ്‍മെന്‍റ് വനിത പോളിടെക്നിക് കോളജ്, നെടുപുഴ. 11ന് സി.ഐ.എം.എ.ആര്‍ വനിതാ ആശുപത്രി, കണിമംഗലം ആൻഡ് ഡിസ്ട്രിക് കുടുംബശ്രീ ഓഫീസ്, തൃശ്ശൂര്‍.

തൃശൂര്‍ റൂറല്‍ -10ന് സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, കൊടകര, പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളജ്, ചാലക്കുടി ആൻഡ് കമ്മ്യൂണിറ്റി ഹാള്‍ വി.ആര്‍ പുരം, ചാലക്കുടി.

11ന് നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പൊങ്ങം, കൊരട്ടി, സ്നേഹോദയ കോളേജ് ഓഫ് നേഴ്സിങ്, വല്ലക്കുന്ന് ആൻഡ് കോണ്‍ഫറന്‍സ് ഹാള്‍ ഡി.വൈ.എസ്.പി ഓഫീസ് കാട്ടുങ്ങച്ചിറ, ഇരിഞ്ഞാലക്കുട.

പാലക്കാട്-10ന് പഞ്ചായത്ത് കല്യാണമണ്ഡപം, പറളി ആൻഡ് സദനം കുമാരന്‍ കോളജ്, പത്തിരിപ്പാല. 11ന് പഞ്ചായത്ത് കല്യാണമണ്ഡപം അകത്തേത്തറ ആൻഡ് എസ്.ഐ എം.ഇ.റ്റി നഴ്സിംഗ് കോളജ്, മലമ്പുഴ.

മലപ്പുറം- 10ന് എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍, മലപ്പുറം. 11ന് അലങ്കാര്‍ ആഡിറ്റോറിയം, പട്ടാമ്പി, പെരിന്തല്‍മണ്ണ. കോഴിക്കോട് സിറ്റി-10ന് റെയ്സ് കോച്ചിങ് സെന്‍റര്‍, വൈ.എം.സി.എ കോഴിക്കോട് ആൻഡ് മാനാഞ്ചിറ സ്ക്വയര്‍ കോഴിക്കോട്. 11ന് ഗവണ്‍മെന്‍റ് നഴ്സിംഗ് കോളജ്, മെഡിക്കല്‍ കോളജ് ആൻഡ് ഫ്രീഡം സ്ക്വയര്‍, കാലിക്കറ്റ് ബീച്ച്.

കോഴിക്കോട് റൂറല്‍-10ന് മലബാര്‍ മെഡിക്കല്‍ കോളജ്, മൊടക്കല്ലൂര്‍ ഉള്ളിയേരി ആൻഡ് എം.ഡി.ഐ.റ്റി എന്‍ജിനീയറിങ് കോളജ്, ഉള്ളിയേരി. 11ന് വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍, പയ്യോളി ആൻഡ് സാന്‍റ്ബാഗ്സ് ബീച്ച്, വടകര, കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍.

വയനാട്- 10ന് മേരി മാതാ കോജ്, മാനന്തവാടി ആൻഡ് ഗവണ്‍മെന്‍റ് കോളജ് മാനന്തവാടി. 11ന് എന്‍.എം.എസ്.എം കോളജ്, കല്‍പ്പറ്റ, കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനവേഴ്സിറ്റി, പൂക്കോട് ആൻഡ് ഗവ.താലൂക്ക് ഹോസ്പിറ്റല്‍, സുല്‍ത്താന്‍ ബത്തേരി.

കണ്ണൂര്‍ സിറ്റി-10ന് കൃഷ്ണ മേനോന്‍ വനിത കോളജ്, കണ്ണൂര്‍. 11ന് യൂനിവേഴ്സിറ്റി സെന്‍റര്‍, പാളയാട് തലശ്ശേരി ആൻഡ് ഐ.ടി കോളജ്, മയ്യില്‍. കണ്ണൂര്‍ റൂറല്‍-10.03.2025ന് ഡി.ഇ പോള്‍ കോളജ്, ഇടത്തൊട്ടി, പേരാവൂര്‍. 11ന് ഐ.എച്ച്.ആര്‍.ഡി കോളജ്, കുന്നോത്ത് ആൻഡ് എം.ജി കോളജ്, ഇരിട്ടി.

കാസര്‍ഗോഡ് -10ന് സാനിബ് മെമ്മോറിയല്‍ ബി.എഡ് സെന്‍റര്‍, കോളജ് ആഡിറ്റോറിയം, ചേര്‍ക്കല. 11ന് എസ്.എന്‍.ഐ.റ്റി.ഇ നീലേശ്വര്‍, കോളജ് ആഡിറ്റോറിയം, പടനേക്കാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jwalaPolice TrainingTraining programWomens Day 2025
News Summary - Jwala: Police's free women's self-defense training program on March 10 and 11
Next Story