12,000 കുരുന്നുകൾ ‘അനാഥരാകും’
text_fieldsേകാട്ടയം: ബാലനീതി നിയമപ്രകാരം അനാഥാലയങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ 375 അനാഥാലയങ്ങൾ അടച്ചുപൂട്ടലിലേക്ക്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31വരെയായിരുന്നു സമയപരിധി. നിലവിൽ പ്രവർത്തിച്ചിരുന്ന 1165 സ്ഥാപനങ്ങളിൽ 790 എണ്ണം മാത്രമാണ് പുതിയതായി ജില്ല ശിശുക്ഷേമ സമിതികളിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നേരത്തേ നിയമത്തിലെ കടുത്തവ്യവസ്ഥകൾ അനുസരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കാട്ടി 165 അനാഥാലയങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എറണാകുളത്തെ 150 സ്ഥാപനങ്ങളിൽ 103ഉം മലപ്പുറത്ത് 131സ്ഥാപനങ്ങളിൽ 85 എണ്ണവുമാണ് പുതിയതായി അപേക്ഷ നൽകിയിരിക്കുന്നത്. തിരുവനന്തപുരം -94, കോഴിക്കോട് -48 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനാണ് കോടതി ഉത്തരവ്. പുതിയ നിബന്ധനകൾക്കെതിരെ ചില സംഘടനകൾ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. ഇത് ഇൗമാസം 10ന് പരിഗണിക്കും. ഇതിലെ കോടതി ഉത്തരവിനനുസരിച്ച് അംഗീകാരം നേടാത്തവക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകാനാണ് വനിത-ശിശുവികസന വകുപ്പിെൻറ തീരുമാനം. പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. താൽപര്യമില്ലാത്തവരെ വീടുകളിലേക്ക് മടക്കിവിടും. പുതുക്കാത്ത സ്ഥാപനങ്ങളുെട പ്രവർത്തനം അവസാനിക്കുന്നതോടെ പന്ത്രണ്ടായിരത്തിലധികം കുട്ടികളാകും പെരുവഴിയിലാകുക.
നേരേത്ത നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് മുന്നോട്ടുപോകാൻ സാധിക്കിെല്ലന്ന് കാട്ടി 516 അനാഥാലയങ്ങൾ ഒാർഫനേജ് കൺട്രോൾ ബോർഡിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ബോർഡ് അടച്ചുപൂട്ടാൻ അനുമതി തേടിയ സ്ഥാപനമേധാവികളുടെ യോഗവും ബോർഡ് വിളിച്ചു. സുപ്രീംകോടതി നിർദേശം അനുസരിച്ച് രജിസ്റ്റർ ചെയ്യണമെന്നും അടിസ്ഥാന സൗകര്യം ഉണ്ടോയെന്ന് പിന്നീടാകും പരിശോധിക്കുകയെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഒരുവിഭാഗം സ്ഥാപനങ്ങൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു.
കുട്ടികൾക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാർ, അധ്യാപകർ, കെയർ ടേക്കർ, ഡോക്ടർ, സൈക്കോളജിസ്റ്റ് തുടങ്ങിയവരുെട സേവനം ഉറപ്പാക്കണമെന്നതടക്കം കർശന വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്ന് സ്ഥാപന ഉടമകൾ പറയുന്നു. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുക. കൂടാതെ, പുതിയ െകട്ടിടങ്ങളും മറ്റും ഒരുക്കുകയും വേണം. കൂടാതെ, നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരുവർഷംവരെ തടവും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇൗ നിർദേശങ്ങൾ പാലിക്കാൻ പ്രയാസമാണെന്നാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചവർ പറയുന്നത്. ഇവർ സ്ഥാപനങ്ങെള ഹോസ്റ്റലുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
