Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കളെ ഉപേക്ഷിച്ച് കാമുകനെ തേടി ഡല്‍ഹിയിലേക്ക് പോയ വീട്ടമ്മ റിമാന്‍ഡില്‍
text_fieldsbookmark_border
വടകര: മക്കളെ ഉപേക്ഷിച്ച് കാമുകനെ തേടി ഡല്‍ഹിയിലേക്ക് പോയ വീട്ടമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവള്ളൂര്‍ പി ലാക്കണ്ടി അശോകെൻറ ഭാര്യ ബബിതയെ(43)യാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡി. ശ്രീജ 14 ദിവസത്തേക് ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചത്.
ഇക്കഴിഞ്ഞ 13ന് മയ്യന്നൂരിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിയ ബബിത തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭര്‍തൃ സഹോദരന് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിെൻറ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് ഡല്‍ഹിയിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
14 വയസ്സുള്ള മകളെയും 18 വയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഡല്‍ഹിയില്‍ ഇൻറീരിയല്‍ വര്‍ക്ക് നടത്തുന്ന കാമുകന് ശരത്തിെൻറ അടുത്തേക്കാണ് ബബിത വിമാനമാര്ഗംപോയത്. യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് ശരത്തായിരുന്നു. ആറു മാസം മുമ്പാണ് ശരത്തുമായി പരിചയപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിന് ജെ.ജെ ആക്ട് 75, കെ.പി ആക്ട് 57 ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story