Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; ഹൈകോടതി

text_fields
bookmark_border
The Kerala High Court building facade in Kochi with surrounding premises.
cancel
camera_alt

കേരള ഹൈകോടതി സമുച്ചയം


കൊച്ചി: ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽനിന്ന് 16 വയസ്സായി കുറക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന് ഹൈകോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ പക്വത കൈവരിക്കുന്നുവെന്നാണ് നിലവിലെ പ്രവണതകൾ സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.

23ന് താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. നെടുമ്പാശ്ശേരിയിൽ 18കാരൻ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവവും ഹരജിയിൽ പരാമർശിച്ചിരുന്നു. അപകടത്തിന് മുമ്പ് പ്രതിയും സുഹൃത്തുക്കളും എറണാകുളത്തെ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നുവെന്നും 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിളമ്പരുതെന്ന നിയമവ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

കേരള അബ്കാരി നിയമത്തിലെ 15 എ, 15 ബി വകുപ്പുകൾ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ, ബാറുകളിൽ പ്രായപരിശോധന കൃത്യമായി നടക്കുന്നില്ലെന്നും നിയമം നടപ്പാക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്നുമാണ് ഹരജിക്കാരന്റെ ആരോപണം. മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹരജി നൽകിയത്. 18 വയസ്സിൽ താഴെയുള്ളവർ മദ്യപിച്ചശേഷം വാഹനാപകടങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങളും കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു. നിയമത്തിലെ വ്യവസ്ഥകൾ നിലനിൽക്കെ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം പൊതുസുരക്ഷയെ ബാധിക്കുന്നതാണെന്നും വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

നിലവിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. 16നും 18നും ഇടയിൽ പ്രായമുള്ളവർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായാൽ ചില നിബന്ധനകൾക്ക് വിധേയമായി മുതിർന്നവരെപ്പോലെ വിചാരണ ചെയ്യാൻ 2015ലെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, ഹൈകോടതിയുടെ ഇപ്പോഴത്തെ പരാമർശം നിയമഭേദഗതിയല്ല. പ്രായപരിധി കുറക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന നിരീക്ഷണം മാത്രമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Juvenile Age Reduction
Next Story