Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചണച്ചാക്കുകള്‍കൊണ്ടൊരു...

ചണച്ചാക്കുകള്‍കൊണ്ടൊരു ‘തടാക’മൊരുങ്ങുന്നു

text_fields
bookmark_border
jute
cancel

തൊടുപുഴ: ചണച്ചാക്ക് കൊണ്ടൊരു യമണ്ടന്‍ ‘തടാക’മൊരുങ്ങുകയാണ് പുറപ്പുഴയില്‍ പി.ജെ. ജോസഫ് എം.എൽ.എയുടെ പുരയിടത്തില്‍. ജലസേചനത്തിനും മത്സ്യകൃഷിക്കുമായാണ്​ 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 15 അടി ആഴവുമുള്ള കുളം നിര്‍മിക്കുന്നത്. തടാകത്തി​​െൻറ മാതൃകയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഫാം പോണ്ട് എം.എൽ.എയുടെ മകന്‍ അപു ജോസഫി​​െൻറ ഭാവനയാണ്.  

നിര്‍മാണത്തിന്​ 2000 ചണച്ചാക്കും 170 പാക്കറ്റ്​ സിമൻറുമാണ് ആവശ്യമായി വരുകയെന്നാണ് കരുതുന്നത്. തടാകത്തി​​െൻറ 60 ശതമാനവും ജോലി പൂര്‍ത്തിയായി. കോവിഡും മഴയുമൊക്കെയായി ഏപ്രിലില്‍ തുടങ്ങാനിരുന്ന നിര്‍മാണം ഒരു മാസം വൈകി. അതിനിടെ കുളത്തില്‍ ഉറവപൊട്ടിയതോടെ കോണ്‍ക്രീറ്റിങ്​ വേണ്ടിവന്നു. ഇത് അപ്രതീക്ഷിത ചെലവുണ്ടാക്കിയെന്ന് അപു ജോസഫ് പറഞ്ഞു. 

20 വര്‍ഷം മുമ്പ് ഇവിടെ ഒരു പടുതക്കുളം ഉണ്ടാക്കിയിരുന്നു. അത് ഉപയോഗശൂന്യമായി. അതിനിടെയാണ് ഹരിതകേരളം മിഷനിൽനിന്ന്​  ചണച്ചാക്ക് കുളങ്ങളെപ്പറ്റി അറിഞ്ഞത്. 20 അടിനീളവും 10 അടിവീതിയും അഞ്ച്​ അടി ആഴവുമുള്ള ചണച്ചാക്ക് കുളവും കണ്ടു. തുടര്‍ന്ന് കൃഷിയും മത്സ്യകൃഷിയും മുന്നില്‍ക്കണ്ട് ചണച്ചാക്കുകള്‍ കൊണ്ടൊരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ തടാകത്തില്‍ കേജ് കള്‍ചറിങ്​ മാതൃകയില്‍ മത്സ്യങ്ങളെ വളര്‍ത്താനാണ് തീരുമാനം. സാധാരണ കോണ്‍ക്രീറ്റ് കുളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തടാകത്തി​​െൻറ നിർമാണച്ചെലവ് കുറവാണെന്നും അപു പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ചണച്ചാക്ക് കുളമാണ് ഇതെന്നാണ് അറിവെന്ന് ഹരിത കേരളം ജില്ല കോഓഡിനേറ്റര്‍ ജി.എസ്.​ മധു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdammalayalam newsjute
News Summary - Jute carry bag-Kerala news
Next Story