Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2017 3:40 AM IST Updated On
date_range 16 Nov 2017 3:47 AM ISTജസ്റ്റിസ് വി. ഖാലിദ് അന്തരിച്ചു
text_fieldsbookmark_border
കണ്ണൂർ: സുപ്രീംകോടതി ജഡ്ജിയും ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസും കേരള ഹൈകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി. ഖാലിദ് (95) അന്തരിച്ചു. അഭിഭാഷകവൃത്തിയിലും ന്യായാധിപസ്ഥാനത്തും സർവാദരണീയനായ അദ്ദേഹം 10 വർഷത്തോളമായി കക്കാട് അരയാൽതറയിലെ ‘ഷേഡി’ലായിരുന്നു താമസം. പ്രമാദമായ കേസുകളിൽ നീതി ഉയർത്തിപ്പിടച്ച് വിധി നിർണയിച്ച വി. ഖാലിദിെൻറ ന്യായാധിപ ജീവിതത്തിലെ തിളങ്ങുന്ന ഉദാഹരണങ്ങളാണ് ഷാബാനു കേസും രാജൻ കേസും ഇന്ദിര ഗാന്ധി വധക്കേസും.
കണ്ണൂർ സിറ്റിയിൽ 1922 ജൂലൈ ഒന്നിന് സി.സി. മരക്കാർ-വാഴക്കുളങ്ങരയിൽ സൈനബ ദമ്പതികളുടെ നാലാമത്തെ മകനായാണ് ജനനം. 1948 മാർച്ച് എട്ടിന് മദിരാശി ഹൈകോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഖാലിദ് കണ്ണൂര്‍ മുന്‍സിഫ് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്.
1964ൽ കേരള ഹൈകോടതിയില്‍ അഭിഭാഷകനായി. 1972 ഏപ്രില്‍ മൂന്നിന് കേരള ഹൈകോടതിയില്‍ ജസ്റ്റിസും 1983ൽ ജമ്മു-കശ്മീർ ചീഫ് ജസ്റ്റിസുമായി. 1984ൽ 12 ദിവസത്തേക്ക് ജമ്മു-കശ്മീരിെൻറ ഇടക്കാല ഗവർണർ സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. 1984 ജൂൺ മുതൽ സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 1987 ജൂൺ 30നാണ് വിരമിച്ചത്. കണ്ണൂർ നഗരസഭ കൗൺസിലറായിരുന്നു.
ഭാര്യ: റാബിയ. ഏക മകൾ: താഹിറ. മരുമകൻ: കെ. അബ്ദുൽ ജബ്ബാർ (എൻജിനീയർ, ജെനെസിസ് ആശുപത്രി, ചാല). സഹോദരങ്ങൾ: പരേതരായ വി. മാമു, വി. ഹുസൈൻകുഞ്ഞി, ഫാത്തിബി, സഫിയ. മൃതദേഹം ബുധനാഴ്ച രാത്രി എട്ടിന് ജീവിതത്തിെൻറ നാനാതുറകളിലുള്ള നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഒൗദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

