Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 12:41 AM GMT Updated On
date_range 20 Oct 2017 10:39 AM GMTഅഭയ കേസ് കാൽനൂറ്റാണ്ട് നീളാൻ കാരണം സഭയുടെ ഇടപെടൽ –ജസ്റ്റിസ് ശ്രീദേവി
text_fieldsbookmark_border
തിരുവനന്തപുരം: അഭയ കേസ് 25 വർഷംവരെ നീളാൻ കാരണം കത്തോലിക്കസഭയുടെ ഇടപെടലാണെന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ് ഡി. ശ്രീദേവി കുറ്റപ്പെടുത്തി. സി.ബി.െഎ കുറ്റപത്രം കൊടുത്ത് എട്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാതെ കേസ് മാറ്റിവെച്ചുപോകുന്നത് നീതിനിഷേധമാണ്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 25 വർഷം തികഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ‘നീതിവൈകുന്നത് നീതിനിഷേധത്തിന് തുല്യം’ വിഷയത്തിലെ സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. തിരുവനന്തപുരം സി.ബി.െഎ കോടതിയിൽ അഭയ കേസ് വിചാരണ ആരംഭിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story