Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാസ്ത്രീകൾക്ക്​ നീതി ലഭ്യമാക്കണം -പി. മുജീബുറഹ്​മാൻ

text_fields
bookmark_border
കന്യാസ്ത്രീകൾക്ക്​ നീതി ലഭ്യമാക്കണം -പി. മുജീബുറഹ്​മാൻ
cancel

കോ​ഴി​ക്കോ​ട്​: ഛത്തി​സ്ഗ​ഢി​ൽ അ​ന്യാ​യ​മാ​യി ക​ന്യാ​സ്ത്രീ​ക​ളെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക്കു ശേ​ഷം അ​റ​സ്റ്റു​ചെ​യ്ത ന​ട​പ​ടി വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്റെ കൈ​യേ​റ്റ​മാ​ണെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ഉ​ട​ൻ നീ​തി ല​ഭ്യ​മാ​ക്ക​ണം. രാ​ജ്യ​ത്താ​ക​മാ​നം തു​ട​രു​ന്ന ന്യൂ​ന​പ​ക്ഷ വേ​ട്ട​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഛത്തി​സ്ഗ​ഢ് പൊ​ലീ​സി​ന്റെ ന​ട​പ​ടി.

സ്വ​ന്തം മ​താ​ചാ​ര​ങ്ങ​ൾ അ​നു​ഷ്ഠി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​മാ​ണ് നി​രാ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. മ​ത​പ​രി​വ​ർ​ത്ത​ന​വും മ​നു​ഷ്യ​ക്ക​ട​ത്തും ആ​രോ​പി​ച്ച് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തും ഇ​താ​ദ്യ​മ​ല്ല. രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ത്തും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. കേ​ന്ദ്ര, ഛത്തി​സ്ഗ​ഢ് സ​ർ​ക്കാ​റു​ക​ളു​ടെ ഫാ​ഷി​സ്റ്റ് ന​ട​പ​ടി​ക്കെ​തി​രെ എ​ല്ലാ​വ​രും രം​ഗ​ത്തു​വ​രേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വെച്ചത്. ബജ്‌റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Justice should be provided to nuns - p mujeeb rahman
Next Story