Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈക്കോടതിയുടെ വില ചിലർ കളയുന്നതിൽ അതിയായ ദുഃഖം -ജസ്റ്റിസ് രവീന്ദ്രൻ

text_fields
bookmark_border
ഹൈക്കോടതിയുടെ വില ചിലർ കളയുന്നതിൽ അതിയായ ദുഃഖം -ജസ്റ്റിസ് രവീന്ദ്രൻ
cancel

കൊച്ചി: ഹൈക്കോടതിയുടെ വില ചിലർ കളയുന്നതിൽ അതിയായ ദുഃഖമെന്ന് ജസ്റ്റിസ് രവീന്ദ്രൻ. തൻെറ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുടെ അന്തസ്സിനെ ഓർത്തു ഞാൻ കൂടുതൽ പറയുന്നില്ല. പലരും എന്നോട് അതിനായി ആവശ്യപ്പെട്ടു. പല സ്ഥാപനങ്ങളും ആളുകളും ചേർന്ന് ജുഡീഷ്യറിയുടെ അന്തസ്സ് കളയാൻ ശ്രമിക്കുന്നു. അതിനു എതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണം- വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്.

ഹൈകോടതി അസോസിയേഷൻ അതിനു വേണ്ടി പ്രവർത്തിക്കണം. ആര് പ്രകോപിപ്പിച്ചാലും ഞാൻ ജുഡീഷ്യർക്കു എതിരായി പ്രവർത്തിക്കില്ല. കേരള ഹൈകോടതി നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജഡ്ജിമാരും അഭിഭാഷകരും അതിനെ സമാധാന പൂർവം കൈകാര്യം ചെയ്യണമെന്നും ജസ്റ്റിസ് രവീന്ദ്രൻ ആവശ്യപ്പെട്ടു.

ജസ്​റ്റിസ്​ പി.എൻ.രവീന്ദ്രനെതിരെ ഇന്ന് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി വന്നിരുന്നു. ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ പ്രസംഗത്തിലെ 'അല്‍പന്‍' പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹൈക്കോടതി ജഡ്ജി പദവി വഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാകരുതാത്ത പരാമര്‍ശമാണ് ജസ്റ്റിസ് പി എന്‍ രീവന്ദ്രനില്‍ നിന്ന് ഉണ്ടായത്. വിരമിച്ച ജസ്റ്റിസ് ബി കെമാല്‍ പാഷയ്‌ക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ പ്രതാപ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അ​ൽ​പ​ന്മാ​രാ​യ ചി​ല​ർ ജ​ഡ്​​ജി​മാ​രാ​യ​ശേ​ഷം വി​ര​മി​ക്കുേ​മ്പാ​ൾ സ്​​ഥാ​പ​ന​ത്തെ​യും ജ​ഡ്​​ജി​മാ​രെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഒ​രു​​െ​മ്പ​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ ര​വീ​ന്ദ്ര​​​​​​​െൻറ വിവാദ പരാമർശം. സീ​സ​റി​​​​​​​​​​​​െൻറ ഭാ​ര്യ സം​ശ​യ​ങ്ങ​ൾ​ക്ക​തീ​ത​യാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ ജു​ഡീ​ഷ്യ​റി​ക്കും ബാ​ധ​ക​മാ​ണെന്നത്​ ഉൾപ്പടെയുള്ള കടുത്ത വിമർശനങ്ങൾ ജസ്​റ്റിസ്​ കെമാൽപാഷ നടത്തിയിരുന്നു. ഇതിനുള്ള മറുപടി നൽകുകയായിരുന്നു ജസ്​റ്റിസ്​ പി.എൻ.രവീന്ദ്രൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - justice pn ravindran speech- kerala news
Next Story