Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതിയെ...

സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാറിന് ഗവർണറുടെ അനുമതി വേണ്ട -ജസ്റ്റിസ് സദാശിവം

text_fields
bookmark_border
Sathasivam
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​നി​യ​മ​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഗ​വ​ർ​ണ​റു​ടെ മു​ൻ​കൂ​ർ​അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന്​ മു​ൻ കേ​ര​ള ഗ​വ​ർ​ണ​റും സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റ ി​സു​മാ​യി​രു​ന്ന ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം. എ​ന്നാ​ൽ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ക്ക ു​ന്ന​താ​ണ്​​ ഉ​ചി​തം. ഇ​ത്​ മ​ര്യാ​ദ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ പോ​യ സ​ർ​ക്കാ​ർ​ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും ച​ട്ട​ലം​ഘ​ന​വു​മാ​ണെ​ന്ന​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​​​െൻറ നി​ല​പാ​ട്​ സ​ർ​ക്കാ​റും ഗ​വ​ർ​ണ​റു​മാ​യി രൂ​ക്ഷ​ഭി​ന്ന​ത​ക്ക്​ വ​ഴി​വെ​ച്ചി​രി​ക്കെ​യാ​ണ്​ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.

ദൈ​നം​ദി​ന ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ച്ച്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ല. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സം​സ്​​ഥാ​ന​ത്തി​​​െൻറ ത​ല​വ​നാ​ണ്​ ഗ​വ​ർ​ണ​ർ. ഇൗ ​നി​ല​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളും ഗ​വ​ർ​ണ​റെ അ​റി​യി​ക്കു​ന്ന​ത്​ പ​തി​വാ​ണ്.

നി​യ​മ​മ​ന്ത്രി​യോ ചീ​ഫ്​ സെ​ക്ര​ട്ട​റി​യോ ആ​ണ്​ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​റു​ള്ള​ത്. ചി​ല​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ത​ന്നെ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു. കേ​ര​ള ഗ​വ​ർ​ണ​റാ​യി​രു​ന്ന കാ​ല​ത്ത്​ അ​ങ്ങ​നെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ പോ​യി​രു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ വാ​ർ​ത്ത​സ​മ്മേ​ള​നം കേ​ട്ടു​േ​ക​ൾ​വി​യി​ല്ലാ​ത്ത​താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governor vs kerala govt
News Summary - Justice P Sathasivam to Kerala Governor -Kerala News
Next Story