അധികാരം നിലനിർത്താൻ ബി.ജെ.പി രക്തമൊഴുക്കും –മാർക്കണ്ഡേയ കട്ജു
text_fieldsമലപ്പുറം: വരേണ്യ ഹിന്ദുക്കളുടെ മാത്രം പിന്തുണയിൽ അധികാരം നിലനിർത്താനാവില്ലെന്ന ് ബോധ്യമുള്ള ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ധ്രുവീകരണത്തിനായി രാജ്യ ത്ത് രക്തമൊഴുക്കുെമന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. രണ്ട് സീ റ്റ് മാത്രമുണ്ടായിരുന്ന പാർട്ടി ഇന്നത്തെ നിലയിലേക്ക് വളർന്നത് ബാബരി മസ്ജിദ് തകർത ്തും രഥയാത്ര നടത്തിയും കലാപങ്ങളുണ്ടാക്കിയുമൊക്കെയാണ്. വരുന്ന 10-15 വർഷംകൊണ്ട് രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്നും മഅ്ദിൻ അക്കാദമി 20ാം വാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ‘ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബി.ജെ.പിയും 125 വീതം സീറ്റുകളേ നേടൂ. പ്രാദേശിക പാർട്ടികളാണ് ഭരണം ആർക്കെന്ന് തീരുമാനിക്കുക. ബി.ജെ.പിയെ എതിർക്കുന്ന മതേതര കക്ഷികളും താഴ്ന്ന നിലവാരത്തിലാണ് ചിന്തിക്കുന്നത്. അധികാരത്തിന് വേണ്ടി അടികൂടുന്ന തിരക്കിലാണവർ. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദിക്ക് രണ്ട് ലക്ഷം പേർക്കുപോലും ജോലി നൽകിനായില്ല. പശുവിെൻറയും രാമെൻറയും പേരിൽ ആളുകളെ തല്ലിക്കൊല്ലുന്ന രാജ്യം വേറെയുണ്ടോയെന്ന് കട്ജു ചോദിച്ചു.
ഔറംഗസീബിെൻറ മരണത്തിന് ശേഷം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വരെയുള്ള ഒന്നര നൂറ്റാണ്ടായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഏറെ അസ്ഥിരതയും അരക്ഷിതാവസ്ഥയും നിറഞ്ഞ കാലം.
എന്നാൽ അതിനേക്കാൾ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്ത്യയോടൊപ്പം വളർന്ന ചൈന എത്രയോ മടങ്ങ് മുന്നിലെത്തിയപ്പോൾ ജാതിയിലും മതത്തിലും അധിഷ്ഠിതമായ പാർലമെൻററി ജനാധിപത്യം ഈ രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പുരോഗമന ചിന്താഗതിയും മതേതര മനസ്സുമുള്ള നേതാക്കളുടെ അഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
