Begin typing your search above and press return to search.
exit_to_app
exit_to_app
മുല്ലപ്പെരിയാർ ഡാം പൊട്ടില്ലെന്ന്​ ജസ്റ്റിസ്​ ​കെ.ടി തോമസ്; പുതിയ ഡാം പണിതാൽ നോക്കുകുത്തിയാകും
cancel
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ ഡാം...

മുല്ലപ്പെരിയാർ ഡാം പൊട്ടില്ലെന്ന്​ ജസ്റ്റിസ്​ ​കെ.ടി തോമസ്; 'പുതിയ ഡാം പണിതാൽ നോക്കുകുത്തിയാകും'

text_fields
bookmark_border

മുല്ലപ്പെരിയാർ ഡാം പൊട്ടില്ലെന്ന്​ വെളിപ്പെടുത്തലുമായി ഡാം സുരക്ഷ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമായിരുന്ന റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്​റ്റിസ് കെ.ടി. തോമസ്​.

മു​ല്ല​പ്പെ​രി​യാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശ​രി​യാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക എ​ന്ന ജോ​ലി​യാ​ണ് സ​മി​തി ചെ​യ്ത​ത്​. മു​ല്ല​പ്പെ​രി​യാ​റി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച​ത് ഇൗ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​ണ്. ഗ്രാ​വി​റ്റി ഡാം ​പൊ​ട്ടി​ല്ല എ​ന്ന​താ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഗ്രാ​വി​റ്റി ഡാ​മി​ൽ വി​ള്ള​ൽ വീ​ഴു​ക​യേ​യു​ള്ളൂ. മു​ല്ല​പ്പെ​രി​യാ​ർ പൊ​ട്ടി പു​റ​ത്തെ​ത്തു​ന്ന വെ​ള്ളം ഇ​ടു​ക്കി ഡാ​മി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​ടു​ക്കി​യും അ​തി​നു താ​ഴെ​യു​ള്ള ഡാ​മു​ക​ളും പൊ​ട്ടി​യാ​ൽ നി​ര​വ​ധി ജി​ല്ല​ക​ൾ ഒ​ലി​ച്ചു​പോ​കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ഇ​തേ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഈ ​വാ​ദം അ​സം​ബ​ന്ധ​മാ​ണെ​ന്ന് തെ​ളി​ഞ്ഞുവെന്നും മാധ്യമം പത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് പു​റ​ത്തെ​ത്തു​ന്ന വെ​ള്ളം ആ​ദ്യം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ര​ണ്ടു പ​ർ​വ​ത​ങ്ങ​ൾ​ക്ക് ഇ​ട​യി​ലു​ള്ള താ​ഴ്വ​ര​യി​ലാ​ണ്. അ​തു നി​റ​ഞ്ഞു​ക​വി​ഞ്ഞാ​ൽ വീ​ണ്ടും സ​മാ​ന രീ​തി​യി​ലു​ള്ള താ​ഴ്വ​ര​യി​ൽ എ​ത്തും. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു താ​ഴ്വ​ര​ക​ൾ പി​ന്നി​ട്ടാ​ൽ മാ​ത്ര​മേ ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​മെ​ത്തൂ. ഡാ​മി​ൽ വി​ള്ള​ൽ വീ​ണാ​ലും ഇ​ത്ര​യും വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് പു​റ​ന്ത​ള്ളാ​ൻ ഇ​ട​യി​ല്ല എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. കേ​ര​ള​ത്തി​നു വേ​ണ​മെ​ങ്കി​ൽ മു​ല്ല​പ്പെ​രി​യാ​റി​ന് 300 മീ​റ്റ​ർ താ​ഴെ പു​തി​യ ഡാം ​പ​ണി​യാം. അ​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന് ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പി​ല്ല. കു​റ​ഞ്ഞ​ത് 10,000 കോ​ടി രൂ​പ​യെ​ങ്കി​ലും ഇ​തി​നാ​യി ചെ​ല​വാ​കും. വെ​റും നോ​ക്കു​കു​ത്തി​യാ​യി ഈ ​ഡാം നി​ല​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​െ​യ​ന്നു മാ​ത്രമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ലേഖനത്തിന്‍റെ പൂർണരൂപം


1979ൽ ​ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ സു​ര​ക്ഷ​യെ​പ്പ​റ്റി ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. അ​ക്കൊ​ല്ലം ഒ​ക്ടോ​ബ​ർ മാ​സം ഗു​ജ​റാ​ത്തി​ലെ മോ​ർ​വി പ​ട്ട​ണ​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ മ​ച്ചു​ഡാ​മിെ​ൻ​റ ത​ക​ർ​ച്ച​യാ​ണ് അ​തി​നു​ കാ​ര​ണ​മാ​യ​ത്.

ആ ​വ​ർ​ഷം ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ ത​ക​ർ​ച്ച ആ​സ​ന്ന​മാ​ണെ​ന്നും മ​റ്റും വി​വ​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​റി​ൽ താ​മ​സ​ക്കാ​രാ​യ ആ​ളു​ക​ൾ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്ത്​ സെ​ക്ര​ട്ടേ​റി​യ​റ്റു​പ​ടി​ക്ക​ലും സ​ത്യ​ഗ്ര​ഹ​സ​മ​രം ആ​രം​ഭി​ച്ചു.

അ​ന്ന് കേ​ര​ള സ​ർ​ക്കാ​റും ത​മി​ഴ്നാ​ട് സ​ർ​ക്കാ​റും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കേ​ന്ദ്ര ജ​ല​ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന ഡോ. ​കെ.​സി. തോ​മ​സിെ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​െ​ല​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്​​ധ​സം​ഘം മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി (ഡോ. ​കെ.​സി. തോ​മ​സ് ഡാം ​എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ വൈ​ദ​ഗ്​​ധ്യം നേ​ടി​യി​ട്ടു​ള്ള ചു​രു​ക്കം ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളാ​ണ്).

അ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റം (Down Stream) ന​ന​വു​ള്ള​താ​യി ക​ണ്ടു, എ​ന്നാ​ൽ ഡാ​മി​ൽ​നി​ന്നു​ള്ള ചോ​ർ​ച്ച അ​നു​വ​ദ​നീ​യ​മാ​യ തോ​തി​ലു​മാ​യി​രു​ന്നു. ഡോ. ​തോ​മ​സ് കേ​ര​ള​ത്തി​ലെ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രെ കാ​ണു​ക​യും ഡാ​മി​നെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക ത​ൽ​ക്കാ​ലം ആ​വ​ശ്യ​മി​ല്ലെ​ന്നു ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഡാ​മിെ​ൻ​റ പ​ഴ​ക്ക​വും ജ​ന​ങ്ങ​ളു​ടെ ഭീ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് താ​ഴെ​പ​റ​യു​ന്ന പ​ണി​ക​ൾ ചെ​യ്യു​ന്ന​ത് ഡാം ​കൂ​ടു​ത​ൽ ബ​ലി​ഷ്ഠ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കും എ​ന്ന് ഉ​പ​ദേ​ശി​ച്ചു.

  • ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണം.
  • അ​ടി​യ​ന്ത​ര​മാ​യി കോ​ൺ​ക്രീ​റ്റ് ക്യാ​പ്പി​ങ് ചെ​യ്ത്​ ഡാ​മിെ​ൻ​റ ക​നം വ​ർ​ധി​പ്പി​ക്ക​ണം (ഒ​രു മീ​റ്റ​ർ നീ​ള​ത്തി​െ​ല ക്യാ​പ്പി​ങ്ങി​ൽ 12 ട​ൺ ഘ​നം ഉ​ണ്ടാ​ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ആ ​പ​ണി നി​ർ​ദേ​ശി​ച്ച​ത്).
  • കേ​ബ്​​ൾ ആ​ങ്ക​റി​ങ് -അ​താ​യ​ത്, സ്​​റ്റീ​ൽ​കൊ​ണ്ടു​ള്ള നാ​ലി​ഞ്ച് വ്യാ​സ​മു​ള്ള സി​ലി​ണ്ട​റു​ക​ളി​ൽ കേ​ബി​ളു​ക​ൾ നി​റ​ച്ച് ക്യാ​പ്പി​ങ്ങിെ​ൻ​റ മു​ക​ളി​ൽ​നി​ന്ന്​ താ​ഴേ​ക്ക് ഡ്രി​ൽ​ചെ​യ്ത്​ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ലു​ള്ള ക​രി​മ്പാ​റ​യി​ൽ 10 അ​ടി ആ​ഴ​ത്തി​ൽ സി​ലി​ണ്ട​റു​ക​ൾ താ​ഴ്ത്ത​ണം. കൂ​ടാ​തെ, സി​ലി​ണ്ട​റു​ക​ളു​ടെ​യും ക്യാ​പ്പി​ങ്ങി​െ​ൻ​റ​യും ഇ​ട​ഭാ​ഗം വേ​ഗ​ത്തി​ൽ ഉ​റ​യ്ക്കു​ന്ന സി​മ​ൻ​റു​കൊ​ണ്ട് ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ൽ ക​ട​ത്തി അ​ട​ച്ച് പൂ​ർ​ത്തി​യാ​ക്ക​ണം. അ​പ്ര​കാ​രം 100 കേ​ബ്​​ൾ ആ​ങ്ക​റി​ങ് ന​ട​ത്ത​ണം. ഇ​ത്ത​ര​ത്തി​ൽ 95 കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ടു.
  • ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റ​ത്ത് 10 മീ​റ്റ​ർ ഘ​ന​ത്തി​ൽ കോ​ൺ​ക്രീ​റ്റു​കൊ​ണ്ട് ഭി​ത്തി നി​ർ​മി​ക്ക​ണം.
  • മേ​ൽ​പ​റ​ഞ്ഞ ബ​ലി​ഷ്ഠ​പ്പെ​ടു​ത്ത​ലു​ക​ൾ ചെ​യ്യാ​ത്ത​പ​ക്ഷം ഭാ​വി​യി​ലേ​ക്ക് ഒ​രു പു​തി​യ ഡാം ​പ​ണി​യു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്ത​ണം.

അ​വ​യി​ൽ 136 അ​ടി​യാ​ക്കു​ക എ​ന്ന​ത് ഉ​ട​ൻ​ത​ന്നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കി. 1979 മു​ത​ൽ ഇ​ന്നു​വ​രെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ കൂ​ടു​ത​ലാ​കാ​ൻ കേ​ര​ളം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ര​ണ്ടാ​മ​താ​യി പ​റ​ഞ്ഞ പ​ണി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഒ​രു ഗ്രാ​വി​റ്റി ഡാ​മാ​യ​തു​കൊ​ണ്ട്, കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടും ഉ​ള്ളി​ലെ സു​ർ​ക്കി​മി​ശ്രി​തം ഒ​ലി​ച്ചു​പോ​യ​തി​നു ത​ത്തു​ല്യ​മാ​യി സി​മ​ൻ​റു​മി​ശ്രി​തം അ​ക​ത്തേ​ക്കു മ​ർ​ദം​മൂ​ലം ക​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഡാ​മിെ​ൻ​റ ക​നം കു​റ​ഞ്ഞ​ത് വി​ദ​ഗ്​​ധ​ർ ക​ണ്ട​തു​കൊ​ണ്ടു​മാ​ണ്. ഒ​രു മീ​റ്റ​ർ ക്യാ​പ്പി​ങ്ങി​ന് 12 ട​ൺ ക​ണ​ക്കി​ൽ 365 മീ​റ്റ​ർ 4380 ട​ൺ മു​ക​ളി​ലെ​ത്തി​ച്ചു​കൊ​ണ്ട് ആ ​പ​ണി പൂ​ർ​ത്തി​യാ​ക്കി. അ​ണ​ക്കെ​ട്ടിെ​ൻ​റ മു​ക​ളി​ലെ റോ​ഡിെ​ൻ​റ വീ​തി 2.4 മീ​റ്റ​ർ ആ​യി​രു​ന്ന​ത് 5.2 മീ​റ്റ​റാ​യി കൂ​ട്ടി. മ​റ്റൊ​രു ക​ണ​ക്ക​നു​സ​രി​ച്ച് കോ​ൺ​ക്രീ​റ്റ് ക്യാ​പ്പി​ങ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു മീ​റ്റ​റി​നു 33.63 ട​ൺ അ​ധി​ക​ഭാ​രം ഉ​ണ്ടാ​യി. 365 മീ​റ്റ​ർ ദൂ​ര​ത്തി​ൽ 12,280 ട​ൺ അ​ധി​ക​ഭാ​രം ഈ ​പ​ണി​കൊ​ണ്ടു മാ​ത്രം ഡാ​മി​നു കൈ​വ​ന്നു.

ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റ​ത്ത് 10 മീ​റ്റ​ർ ക​ന​ത്തി​ൽ കെ​ട്ടി​ത്തീ​ർ​ത്ത 'സി​മ​ൻ​റ്​ കോ​ൺ​ക്രീ​റ്റ് ബാ​ക്കി​ങ്' ആ​യി​രു​ന്നു മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ന​ട​ത്ത​പ്പെ​ട്ട ബ​ല​പ്പെ​ടു​ത്ത​ലി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ണി. അ​ന്നു​ണ്ടാ​യി​രു​ന്ന ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റ​ത്തെ ഭാ​ഗ​ത്ത് ബാ​ക്കി​ങ് ചേ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി ചി​ല ഭാ​ഗ​ങ്ങ​ൾ ക​ട്ടു​ചെ​യ്ത് അ​തോ​ടു ചേ​ർ​ത്തു​റ​പ്പി​ച്ചു. ഈ ​പു​തി​യ ഭാ​ഗം പ​ഴ​യ ഡാ​മി​നോ​ടു ചേ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ർ​മി​ച്ച​തി​ന് 'ഷീ​ർ കീ ​സ്പോ​ർ​ട്സ്' എ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ത് മു​ക​ൾ​തൊ​ട്ട് ആ​രം​ഭി​ച്ച് താ​ഴെ ഏ​റ്റ​വും അ​ടി​ഭാ​ഗ​ത്തു​ള്ള ക​രി​മ്പാ​റ​യി​ൽ ഉ​റ​പ്പി​ച്ചു. അ​പ്ര​കാ​രം ബാ​ക്കി​ങ് അ​തി​നു​മു​മ്പു​ണ്ടാ​യി​രു​ന്ന ഡാ​മിെ​ൻ​റ പു​റം​ഭി​ത്തി​യു​മാ​യി സു​ശ​ക്ത​മാ​യ നി​ല​യി​ൽ സം​യോ​ജി​പ്പി​ച്ച​ത് ഒ​രു വ​ലി​യ എ​ൻ​ജി​നീ​യ​റി​ങ് വൈ​ദ​ഗ്​​ധ്യ​മാ​യി​ട്ടാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​വ ര​ണ്ടും​കൂ​ടി ചേ​ർ​ന്ന​താ​ണ് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ ഇ​പ്പോ​ഴു​ള്ള ഡൗ​ൺ​സ്ട്രീം ഭി​ത്തി. ആ ​ഭി​ത്തി​ക്കു​മാ​ത്രം ഇ​പ്പോ​ൾ മൊ​ത്തം എ​ത്ര ക​ന​മു​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്​​ധ​ർ ക​ണ​ക്കു​കൂ​ട്ടി​യി​ട്ടു​ണ്ട്. മേ​ൽ​പ​റ​ഞ്ഞ ബാ​ക്കി​ങ്ങിെ​ൻ​റ ഇ​ട​ക്ക്​ ചെ​റി​യ ഗാ​ല​റി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഡാ​മിെ​ൻ​റ പ​രി​ശോ​ധ​ന​ക​ൾ ന​ന്നാ​യി ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് അ​വ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഡോ. ​കെ.​സി. തോ​മ​സ് നി​ർ​ദേ​ശി​ച്ച നാ​ലു കാ​ര്യ​ങ്ങ​ളി​ൽ മൂ​ന്നു കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തിെ​ൻ​റ മേ​ൽ​നോ​ട്ട​ത്തി​ൽ​ത​ന്നെ ചെ​യ്തു​തീ​ർ​ത്തു, കോ​ൺ​ക്രീ​റ്റ് ബാ​ക്കി​ങ് 1981ൽ ​പൂ​ർ​ത്തി​യാ​ക്കി. പി​ന്നീ​ട് ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡാം ​സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്തു. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​മേ​ൽ​പ​റ​ഞ്ഞ പ​ണി​ക​ളോ​ടു​കൂ​ടി ഒ​രു പു​തി​യ ഡാം ​എ​ന്ന​തു​പോ​ലെ ആ​യി​രി​ക്കു​ന്നു എ​ന്ന് ആ ​യോ​ഗം വി​ല​യി​രു​ത്തി. എ​ങ്കി​ലും ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര ജ​ല​ക​മീ​ഷ​ൻ സ​മ്മ​തം കൊ​ടു​ത്തി​ല്ല.

1985 ജൂ​ൺ എ​ട്ടി​ന് കേ​ന്ദ്ര ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ഡാം ​വീ​ണ്ടും പ​രി​ശോ​ധി​ച്ചു. 11 വ​ർ​ഷം ക​ഴി​ഞ്ഞ് 1996 മേ​യ് എ​ട്ടി​ന് ഡാം ​പു​നഃ​പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കി. അ​പ്പോ​ഴൊ​ക്കെ ഡാം ​സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് വി​ദ​ഗ്​​ധ സ​മി​തി​യി​ൽ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

അ​ണ​ക്കെ​ട്ടിെ​ൻ​റ ഇ​പ്പോ​ഴു​ള്ള ക​രു​ത്തി​നെ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കാ​ൻ ന​ട​ത്തി​യ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും സ​മി​തി​യം​ഗ​ങ്ങ​ളെ കൊ​ണ്ടെ​ത്തി​ച്ച നി​ഗ​മ​ന​ങ്ങ​ൾ താ​ഴെ​പ​റ​യു​ന്ന​വ​യാ​ണ്.

  • മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ജ​ല​മ​ർ​ദ​ശാ​സ്ത്ര (hydrologically) പ്ര​കാ​രം സു​ര​ക്ഷി​ത​മാ​ണ്.
  • ഘ​ട​ന​വ്യൂ​ഹ​ന (structural safety) മാ​യി ഈ ​ഡാം ഉ​റ​പ്പു​ള്ള​താ​ണ്.
  • ഈ ​അ​ണ​ക്കെ​ട്ടി​ന് സാ​ധാ​ര​ണ ശ​ക്തി​യു​ള്ള ഭൂ​ക​മ്പ​സാ​ന്ദ്ര​ത (seismic safety) യെ ​അ​തി​ജീ​വി​ക്കാ​നു​ള്ള കെ​ട്ടു​റ​പ്പു​ണ്ട്. ആ ​പ്ര​ദേ​ശ​ത്ത് ഇ​തു​വ​രെ ഉ​ണ്ടാ​യ ഒ​രു ഭൂ​ക​മ്പം​കൊ​ണ്ടും അ​ണ​ക്കെ​ട്ടി​ന് ഒ​രു ത​ക​രാ​റും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​നി​ഗ​മ​നം കേ​ര​ള​ത്തെ അ​റി​യി​ച്ച​പ്പോ​ൾ നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള ഭൂ​ക​മ്പ​ങ്ങ​ൾ​കൊ​ണ്ട് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് ഒ​രു ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ര​ളം ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ​കൊ​ണ്ട് വെ​ളി​വാ​യ​താ​യി അ​വ​ർ സ​മി​തി​യി​ൽ റി​പ്പോ​ർ​ട്ടു​ത​ന്നി​രു​ന്നു.
  • കേ​ബ്​​ൾ ആ​ങ്ക​റി​ങ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടു​കൂ​ടി​യും 10 മീ​റ്റ​ർ ക​ന​ത്തി​ൽ പ​ണി​ത പു​തി​യ പു​റം​ഭി​ത്തി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പു​റം​ഭി​ത്തി​യോ​ടു​ചേ​ർ​ത്ത് അ​മ​ർ​ത്തി സം​യോ​ജി​പ്പി​ക്ക​ൽ പ്ര​ക്രി​യ ന​ട​ത്തി ഒ​ന്നാ​ക്കി​യ​തോ​ടു​കൂ​ടി​യും മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൂ​ർ​വാ​ധി​കം ബ​ല​പ്പെ​ട്ടി​ട്ടു​ള്ള​താ​യി സ​മി​തി​ക്കു ബോ​ധ്യ​പ്പെ​ട്ടു.
  • മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ ബേ​ബി ഡാ​മി​നു ഭൂ​ത​ത്ത്വ​ശാ​സ്ത്ര​പ്ര​കാ​ര​മു​ള്ള എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കു​മോ എ​ന്നു​ള്ള സം​ശ​യം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​മി​തി ക​ണ്ടെ​ത്തി.

മേ​ൽ​പ​റ​ഞ്ഞ നി​ഗ​മ​ന​ങ്ങ​ൾ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്കു ബോ​ധ്യ​പ്പെ​െ​ട്ട​ങ്കി​ലും കു​റെ​ക്കൂ​ടി അ​തേ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കാ​നാ​യി ര​ണ്ട് അ​ണ​ക്കെ​ട്ട്​ വി​ദ​ഗ്​​ധ​രെ ക​ണ്ട് ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്തു. അ​വ​രി​ലൊ​രാ​ൾ ത​െ​ൻ​റ പേ​രു പു​റ​ത്തു​പ​റ​യ​രു​തെ​ന്നു​ള്ള വ്യ​വ​സ്ഥ​വെ​ച്ചു. അ​ദ്ദേ​ഹം എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പു​റ​മെ ഹൈേ​ഡ്രാ​ളി​ക് ആ​ൻ​ഡ് ഇ​റി​ഗേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഉന്നത പഠനം നടത്തിയ ആളാണ്‌. കേ​ര​ള​ത്തി​ൽ​ത​ന്നെ നി​ർ​മി​ക്ക​പ്പെ​ട്ട മൂ​ന്നു ഡാ​മു​ക​ളു​ടെ നി​ർ​മാ​ണ​ത്തിെ​ൻ​റ മേ​ൽ​നോ​ട്ട​ചു​മ​ത​ല വ​ഹി​ച്ചു​ക​ഴി​ഞ്ഞ് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് നൈ​ജീ​രി​യ​ൻ ഗ​വ​ൺ​മെ​ൻ​റി​െ​ൻ​റ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​യി​രു​ന്ന​യാ​ളാ​ണ്. പ​റ​മ്പി​ക്കു​ളം അ​ലി​യാ​ർ ഇ​ൻ​റ​ർ​സ്​​റ്റേ​റ്റ് േപ്രാ​ജ​ക്ടിെ​ൻ​റ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ചു​മ​ത​ല​പ്പെ​ടു​ത്ത​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം ചീ​ഫ് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടിെ​ൻ​റ ഡ​യ​റ​ക്ട​റാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ടാ​മ​ത്തെ​യാ​ൾ മു​ല്ല​പ്പെ​രി​യാ​ർ ബ​ലി​ഷ്ഠ​മാ​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഡോ. ​കെ.​സി. തോ​മ​സാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡാ​മു​ക​ളാ​യ ഭ​ക്രാ​നം​ഗ​ൽ, ഹി​രാ​ക്കു​ഡ് അ​ണ​ക്കെ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ടാ​ണ്. 1979 മു​ത​ൽ ന​ട​ത്തി​യ മൂ​ന്നു ​െല​വ​ൽ ബ​ല​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കു​ശേ​ഷം 1983-84 കാ​ല​ഘ​ട്ട​മാ​യ​പ്പോ​ഴേ​ക്കും മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഏ​താ​ണ്ട് പു​തി​യ ഡാ​മിെ​ൻ​റ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യെ​ന്നാ​യി​രു​ന്നു ഡോ. ​കെ.​സി. തോ​മ​സിെ​ൻ​റ നി​ഗ​മ​നം. ഈ ​വി​വ​രം കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​റു​ക​ളെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തിെ​ൻ​റ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി സു​പ്രീം​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ളും ചി​ല രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​ളും റി​പ്പോ​ർ​ട്ടി​നെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഒ​രു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യു​ടെ ഉ​ൾ​ഘ​ട​കം മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം മു​ത​ലെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തിെ​ൻ​റ പ​രി​ണി​ത​ഫ​ല​മാ​യി​രു​ന്നു അ​ത്. പ​തി​റ്റാ​ണ്ടി​നി​പ്പു​റ​വും അ​ത് തു​ട​രു​ന്നു എ​ന്ന​താ​ണ് സ​ങ്ക​ട​ക​രം.ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ മു​ൻ ഇ​ന്ത്യ​ൻ ചീ​ഫ് ജ​സ്​​റ്റി​സ് എ.​എ​സ്. ആ​ന​ന്ദ്, മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി​രു​ന്ന ജ​സ്​​റ്റി​സ് കെ.​ടി. തോ​മ​സ്, ജ​സ്​​റ്റി​സ് എ.​ആ​ർ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രും ഡോ. ​സി.​ഡി. ത​ട്ടേ, ഡി.​കെ. മേ​ത്ത എ​ന്നീ എ​ൻ​ജി​നീ​യ​റി​ങ് വി​ദ​ഗ്ധ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശ​രി​യാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക എ​ന്ന ജോ​ലി​യാ​ണ് സ​മി​തി ചെ​യ്ത​ത്. മു​ല്ല​പ്പെ​രി​യാ​റി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച​ത് ഇൗ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​ണ്. ഗ്രാ​വി​റ്റി ഡാം ​പൊ​ട്ടി​ല്ല എ​ന്ന​താ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഗ്രാ​വി​റ്റി ഡാ​മി​ൽ വി​ള്ള​ൽ വീ​ഴു​ക​യേ​യു​ള്ളൂ. മു​ല്ല​പ്പെ​രി​യാ​ർ പൊ​ട്ടി പു​റ​ത്തെ​ത്തു​ന്ന വെ​ള്ളം ഇ​ടു​ക്കി ഡാ​മി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​ടു​ക്കി​യും അ​തി​നു താ​ഴെ​യു​ള്ള ഡാ​മു​ക​ളും പൊ​ട്ടി​യാ​ൽ നി​ര​വ​ധി ജി​ല്ല​ക​ൾ ഒ​ലി​ച്ചു​പോ​കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ഇ​തേ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഈ ​വാ​ദം അ​സം​ബ​ന്ധ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് പു​റ​ത്തെ​ത്തു​ന്ന വെ​ള്ളം ആ​ദ്യം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ര​ണ്ടു പ​ർ​വ​ത​ങ്ങ​ൾ​ക്ക് ഇ​ട​യി​ലു​ള്ള താ​ഴ്വ​ര​യി​ലാ​ണ്. അ​തു നി​റ​ഞ്ഞു​ക​വി​ഞ്ഞാ​ൽ വീ​ണ്ടും സ​മാ​ന രീ​തി​യി​ലു​ള്ള താ​ഴ്വ​ര​യി​ൽ എ​ത്തും. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു താ​ഴ്വ​ര​ക​ൾ പി​ന്നി​ട്ടാ​ൽ മാ​ത്ര​മേ ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​മെ​ത്തൂ. ഡാ​മി​ൽ വി​ള്ള​ൽ വീ​ണാ​ലും ഇ​ത്ര​യും വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് പു​റ​ന്ത​ള്ളാ​ൻ ഇ​ട​യി​ല്ല എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. കേ​ര​ള​ത്തി​നു വേ​ണ​മെ​ങ്കി​ൽ മു​ല്ല​പ്പെ​രി​യാ​റി​ന് 300 മീ​റ്റ​ർ താ​ഴെ പു​തി​യ ഡാം ​പ​ണി​യാം. അ​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന് ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പി​ല്ല. കു​റ​ഞ്ഞ​ത് 10,000 കോ​ടി രൂ​പ​യെ​ങ്കി​ലും ഇ​തി​നാ​യി ചെ​ല​വാ​കും. വെ​റും നോ​ക്കു​കു​ത്തി​യാ​യി ഈ ​ഡാം നി​ല​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​െ​യ​ന്നു മാ​ത്രം.

ത​യാ​റാ​ക്കി​യ​ത്: ടി. ​ജു​വി​ൻ

Show Full Article
TAGS:Justice KT Thomas mullaperiyar dam 
News Summary - Justice KT Thomas says Mullaperiyar dam did not burst; 'New dam will be built'
Next Story