ജസ്റ്റിസ് െക.കെ. ഉഷ അന്തരിച്ചു
text_fieldsകൊച്ചി: കേരള ഹൈകോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ൈവകീട്ട് ആറരക്കായിരുന്നു മരണം.
അഭിഭാഷകയായിരിക്കെ ഹൈകോടതി ജഡ്ജിയായും പിന്നീട് ചീഫ് ജസ്റ്റിസുമായി മാറിയ ആദ്യ വനിതയാണ് ജസ്റ്റിസ് ഉഷ. ഭർത്താവ് ജസ്റ്റിസ് െക. സുകുമാരൻ കേരള, മുംെബെ ഹൈകോടതികളിൽ ജഡ്ജായിരുന്നു. ഇന്ത്യയിലെതന്നെ ആദ്യ ന്യായാധിപ ദമ്പതികളാണ് ഇവർ. സാമൂഹിക പരിഷ്കർത്താവ് സഹോദരൻ അയ്യപ്പെൻറ ഭാര്യാ സഹോദരിയുടെ മകളാണ് ഉഷ.കഴിഞ്ഞദിവസം എറണാകുളത്തെ വീടായ ജ്യോതിസിൽ വെച്ചുണ്ടായ വീഴ്ചയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്കാരം ചൊവ്വാഴ്ച നടക്കും. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ മൂന്നു വരെ ഹൈകോടതി ജഡ്ജിയായിരുന്ന ഉഷ 2000 മുതലാണ് ചീഫ് ജസ്റ്റിസായി ചുമതല വഹിച്ചത്. 1939 ജൂലൈ മൂന്നിനായിരുന്നു ജനനം. നിയമപഠനത്തിന് ശേഷം 1961ൽ അഭിഭാഷകയായി. 1979ൽ കേരള ഹൈകോടതിയിൽ ഗവ. പ്ലീഡറായി. പിന്നീട് പലതവണ ഗവ. പ്ലീഡറായിരുന്നു. ഹൈകോടതിയിൽനിന്ന് വിരമിച്ചശേഷം 2001 മുതൽ 2004 വരെ ഡൽഹി ആസ്ഥാനമായ കസ്റ്റംസ്, എക്സൈസ്, സർവിസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിെൻറ പ്രസിഡൻറായും ചുമതല വഹിച്ചു. മനുഷ്യാവകാശ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
മക്കൾ: ലക്ഷ്മി (സയൻറിസ്റ്റ്, യു.എസ്), കാർത്തിക (ഹൈകോടതി അഭിഭാഷക). മരുമക്കൾ: ഗോപാൽ രാജേഷ് (ജേണലിസ്റ്റ്), ശബരിനാഥ് (ടൈംസ് ഓഫ് ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

