Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജഡ്​ജി നിയമനം...

ജഡ്​ജി നിയമനം കുടുംബസ്വത്ത്​ വീതം വെക്കലല്ലെന്ന്​ ജസ്​റ്റിസ്​ കെമാൽ പാഷ

text_fields
bookmark_border
ജഡ്​ജി നിയമനം കുടുംബസ്വത്ത്​ വീതം വെക്കലല്ലെന്ന്​ ജസ്​റ്റിസ്​ കെമാൽ പാഷ
cancel

കൊച്ചി: ജഡ്ജി നിയമനം കുടുംബസ്വത്തി​​​​െൻറ വീതം വെക്കലല്ലെന്നും മതവും ജാതിയും ഉപജാതിയും നോക്കി നടത്തേണ്ട പ്രക്രിയയല്ലെന്നും ജസ്​റ്റിസ്​ ബി. കെമാൽപാഷ. വിരമിച്ചശേഷം പദവി ​പ്രതീക്ഷിക്കുന്ന ജഡ്​ജിമാർ അവസാനവർഷമെങ്കിലും സർക്കാറി​​​​െൻറ അപ്രീതി ക്ഷണിച്ചുവരുത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്​. ഇത്​ പൊതുപരാതിയായി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യായാധിപസ്​ഥാനത്തുനിന്ന്​ വിരമിക്കുന്നതി​​​​െൻറ ഭാഗമായി ചീഫ്​ ജസ്​റ്റിസി​​​​െൻറ കോടതി മുറിയിൽ ഫുള്‍കോര്‍ട്ട് റഫറൻസിലൂടെ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില അഭിഭാഷകരെ ജഡ്ജിയാക്കി നിയമിക്കണമെന്ന് കൊളീജിയം ശിപാര്‍ശ നല്‍കിയതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മാധ്യമങ്ങൾ പറയുന്ന പേരുകൾ ശരിയാണെങ്കിൽ ഇവരിൽ പലരു​െടയും മുഖം കാണാൻ താനുൾപ്പെടെയുള്ള ജഡ്‌ജിമാർക്ക് ഭാഗ്യമുണ്ടായിട്ടില്ല. ജുഡീഷ്യറിയെ സംബന്ധിച്ച്​ ഇത്​ നല്ല രീതിയാണോ. ജഡ്ജിയാകാന്‍ യോഗ്യരായ നിരവധി പേര്‍ അഭിഭാഷകസമൂഹത്തിലുണ്ട്. ഒരു യോഗ്യതയുമില്ലാത്ത അഭിഭാഷകരെ തെരഞ്ഞെടുക്കുന്നതിലൂടെ ജുഡീഷ്യൽ സംവിധാനത്തിന് നേരെതന്നെയാണ്​ വിരൽ ചൂണ്ടുന്ന​െതന്നും അദ്ദേഹം പറഞ്ഞു​.

നീതിക്ഷേത്രത്തിലെ സേവകനാണ്​ ന്യായാധിപൻ. നീതിപരിപാലനമെന്ന വിശുദ്ധ പ്രവൃത്തിക്ക് തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് അതിനുള്ള കഴിവുണ്ടെന്ന് ഉറപ്പാക്കണം. ജഡ്‌ജിമാർ വിരമിച്ചശേഷം മൂന്നുവർഷമെങ്കിലും സർക്കാർ പദവി സ്വീകരിക്കരുതെന്ന് ജസ്​റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്​റ്റിസ് ടി.എസ്. താക്കൂർ എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ജഡ്ജിമാരും അഭിഭാഷകരും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഉണ്ടാക്കിയെടുത്ത പ്രതാപം അടുത്തിടെ ചില സംഭവങ്ങള്‍മൂലം ഗണ്യമായി ക്ഷയിച്ചു​. ഈ സംഭവങ്ങള്‍ കോടതിയുടെ പ്രതിഛായ കളങ്കപ്പെടുത്തി. അഭിഭാഷകര്‍ക്ക്​ മാത്രമല്ല, വിരമിച്ച ജഡ്ജിമാര്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും ഈ അഭിപ്രായമുണ്ട്. ജഡ്ജിമാര്‍ക്കല്ല, അഭിഭാഷക സമൂഹത്തിനാണ് ഇതുമൂലം അന്തിമ നഷ്​ടമുണ്ടാവുക. നീതി നടപ്പാക്കാൻ തടസ്സമേറെയും ജുഡീഷ്യറിക്ക്​ പുറത്തുനിന്നാണ്​. ചില സമയത്ത്​ അകത്തുനിന്നുള്ള ശക്തികളും തടസ്സമാകും​.

കീഴ്​കോടതികളിലെ ജുഡീഷ്യൽ ഒാഫിസർമാർ ആവലാതികളുമായി സമീപിക്കുമ്പോൾ ഹൈകോടതി ജഡ്‌ജിമാർ അവരെ അനുഭാവപൂർവം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജാവ് നഗ്​നനാണെങ്കില്‍ ആരെങ്കിലും അത് വിളിച്ചുപറയണം. ഇത്രയും കാലത്തെ സേവനത്തില്‍ അഴിമതിയും കുറ്റകൃത്യങ്ങളും തുടച്ചുനീക്കാന്‍ ശ്രമിച്ചെന്നും തല ഉയര്‍ത്തിപ്പിടിച്ചാണ് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീഫ്​ ജസ്​റ്റിസ്​, മറ്റ്​ ജഡ്​ജിമാർ, അഡ്വക്കറ്റ്​ ജനറൽ, ജസ്​റ്റിസ്​ കെമാൽ പാഷയുടെ കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

കൊല്ലം അഞ്ചൽ സ്വദേശിയായ ബി. കെമാൽപാഷ 1979ലാണ്​ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്​. 1995ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. ജില്ല, സെഷൻസ്​ ജഡ്​ജിയായും ഹൈകോടതി രജിസ്​​ട്രാറായും പ്രവർത്തിച്ചു. 2013ൽ ഹൈകോടതിയിൽ അഡീഷനൽ ജഡ്​ജിയായ കെമാൽപാഷ 2014ലാണ്​ സ്ഥിരം ജഡ്ജിയാകുന്നത്​. കെ.എം. മാണിയു​ടെ രാജിക്ക്​ കാരണമായ ബാർകോഴ കേസിലെ വിധി ഉൾപ്പെടെ അഞ്ചുവർഷത്തി​നിടെ ഒ​േട്ടറെ സുപ്രധാന വിധികൾ പുറപ്പെടുവിച്ചാണ്​ പടിയിറങ്ങുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice kemal pashakerala newsmalayalam news
News Summary - justice kemal pasha-kerala news
Next Story