Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണം’; പാർലമെന്‍റിന് പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം

text_fields
bookmark_border
UDF MPs
cancel

ന്യൂഡൽഹി: ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന് പുറത്ത് കേരള എം.പിമാരുടെ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള യു.ഡി.എഫിന്‍റെ ലോക്സഭ, രാജ്യസഭ എം.പിമാരാണ് പ്രതിഷേധം നടത്തിയത്.

കേരളത്തിലെ ആശ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥകൾ പുനർക്രമീകരിച്ച് നൽകണമെന്നും ഒരു മാസക്കാലമായി തുടരുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണം എന്നും യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരും കേരള സർക്കാരും ആശ വർക്കർമാരെ അവഗണിക്കുകയാണ്. പ്രശ്നപരിഹാരത്തിന് വേഗത്തിൽ നടപടി സ്വീകരിക്കണം. ആശ വർക്കർമാർക്കായി പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും കെ.സി. വേണുഗോപാൽ എം.പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വേതന വർധന ഉൾപ്പെടെയുള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കേ​ര​ള ആ​ശ ഹെ​ൽ​ത്ത്‌ വ​ർ​ക്കേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഒ​രു മാ​സം പിന്നിട്ടു. ആവശ്യങ്ങൾക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ച് 17ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധി​ക്കു​മെ​ന്ന്‌ സമരസമിതി അ​റി​യി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Justice for ASHA workers; UDF MPs in Kerala protest outside Parliament
Next Story