Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​റ്റിസ് സിറിയക്...

ജസ്​റ്റിസ് സിറിയക് ജോസഫ് കേരള ലോകായുക്ത

text_fields
bookmark_border
ജസ്​റ്റിസ് സിറിയക് ജോസഫ് കേരള ലോകായുക്ത
cancel

തിരുവനന്തപുരം: കേരള ലോകായുക്തയായി സുപ്രീംകോടതി മുൻ ജസ്​റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചു. ജസ്​റ്റിസ് പയസ് കു ര്യാക്കോസി​​െൻറ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയമനം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ ്ങുന്ന സമിതിയുടെ ശിപാർശയനുസരിച്ച് ഗവർണർ ജസ്​റ്റിസ് പി. സദാശിവം നിയമന ഉത്തരവിൽ ഒപ്പു​െവച്ചു.

കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്​റ്റിസ് സിറിയക് ജോസഫ് കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈകോടതികളിൽ ചീഫ് ജസ്​റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷം ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമായിരുന്നു.

കേരള ലോകായുക്തയിൽ ഒഴിവുള്ള ഉപലോകായുക്ത പദവിയിലേക്ക് ജസ്​റ്റിസ് ബാബു മാത്യു പി. ജോസഫിനെയും നിയമിച്ചു. എറണാകുളം ബോൾഗാട്ടി സ്വദേശിയാണ്​. കേരള ഹൈകോടതി ജഡ്ജിയായിരുന്ന ജസ്​റ്റിസ് ബാബു മാത്യു പി. ജോസഫ് വിരമിച്ചതിനുശേഷം ആംഡ് ഫോഴ്​സ്​ ട്രൈബ്യൂണൽ അംഗമായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഉപലോകായുക്തയായിരുന്ന കെ.പി. ബാലചന്ദ്രൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice Cyriac Josephkerala lokayukta
News Summary - justice cyriac joseph kerala lokayukta
Next Story