Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നീതിയും നിയമവും എല്ലാവർക്കും ഒരുപോലെ...’; ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

text_fields
bookmark_border
‘നീതിയും നിയമവും എല്ലാവർക്കും ഒരുപോലെ...’; ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല
cancel

കൊച്ചി: ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച തട്ടുകടയുടമ ജയബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് മന്ത്രി പറഞ്ഞു.

സാധാരണ, ഇത്തരം കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറെ വെക്കുമ്പോൾ ആ വീട്ടുകാർ പറയുന്നതാണു കേൾക്കുന്നത്. ഇവിടെയും അതുതന്നെയാണ് സ്വീകരിക്കാൻ പോകുന്നത്. അക്കാര്യം ജയബാലകൃഷ്ണന്‍റെ മകൾ ഭദ്രകീർത്തിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണ്. നിയമങ്ങൾ കാര്യക്ഷമമല്ല എന്ന പരാതികൾ ഉണ്ട്. പരിഷ്കരണത്തിന്‍റെ കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകും. വീഴ്ച സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കും. 17കാരന് ജാമ്യം കൊടുത്തതിനെതിരെ ജില്ല കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിന്‍റെ വാദം കേട്ടുകഴിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ അപ്പീലിൽ പതിനേഴുകാരന്‍റെ പേര് ഉൾപ്പെട്ടത് വലിയ വീഴ്ചയല്ല. അത് ഇന്നു തിരുത്തി നൽകിയാൽ മതി. സർക്കാർ പൂർണമായും ജലബാലകൃഷ്ണന്‍റെ കുടുംബത്തോടൊപ്പമാണ്. അവർക്കു നീതി ഉറപ്പാക്കുക എന്നത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണ്. അവിടെ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ല. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണ്. അത് ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ നടപടിയെടുക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ജയ ബാലകൃഷ്ണന്‍റെ മകള്‍ ഭദ്ര കീർത്തിയും പ്രതികരിച്ചു. കഴിഞ്ഞദിവസം, മുഖ്യമന്ത്രി വി.ഡി സതീശനും ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടിരുന്നു. അതിനിടെ, വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്‍റെ പിതാവ് ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. തന്‍റെ സ്ഥലം മാറ്റത്തിന് ഈ കേസുമായി ബന്ധമില്ലെന്നും സ്ഥലം മാറ്റം ജോലിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം മാറ്റത്തെ തുടർന്ന് കൊച്ചി കമീഷണർ സ്ഥാനം ഒഴിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഒരവസരമില്ലാത്തതിനാലാണ് കാര്യങ്ങൾ തുറന്നു പറയുന്നതെന്ന വിശദീകരണത്തോടെയായിരുന്നു കമീഷണറുടെ പ്രതികരണം. ജഡ്ജിയോ 17കാരനുമായി ബന്ധമുള്ള മറ്റാരെങ്കിലുമോ തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. തുടക്കം മുതൽ കേസ് നല്ല രീതിയിലാണ് മുന്നോട്ടുപോയത്. സ്ഥലം മാറ്റപ്പെട്ടതിൽ സങ്കടമില്ല. സർക്കാർ ജീവനക്കാരനായതിൽ എല്ലാം അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - “Justice and the law are equal for everyone...; Ramesh Chennithala visits Jayabalakrishnan’s family
Next Story