തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാർക്ക് മുഴുവൻ ശമ്പളവും നൽകുന്നതിലേക്ക് വഴിതുറക്കുന്നു. സാലറി കട്ട് ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിെൻറ ശിപാർശയോടെയുള്ള ഫയൽ ധനവകുപ്പിെൻറ പരിഗണനയിൽ. സാലറി കട്ട് വന്നത് ചില സാേങ്കതിക പ്രശ്നങ്ങളുണ്ടായതിനാലാണെന്നാണ് ആേരാഗ്യവകുപ്പിെൻറ വിശദീകരണം. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ധനവകുപ്പിേൻറതാണ്.
തുക കുറച്ചതോടെ ജൂനിയർ ഡോക്ടർമാർ ഒന്നടങ്കം കൂട്ട രാജി സമർപ്പിച്ചിരുന്നു. 40 ദിവസത്തിലേറെ ജോലി ചെയ്തിട്ടും വേതനം ലഭിക്കാത്തതിനെ തുടർന്ന് ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് 42,000 രൂപ പ്രതിമാസ വേതനമായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. എന്നാൽ സ്പാർക്ക് വഴി ശമ്പളം എത്തിയപ്പോൾ പ്രഖ്യാപിച്ച തുകയിൽനിന്ന് 8000 രൂപ വരെ കട്ട് ചെയ്തു. ഇതോടെയാണ് ജൂനിയർ ഡോക്ടർമാർ രാജി നൽകിയത്.
അതേസമയം, മുഴുവൻ ശമ്പളവും നൽകാൻ വ്യാഴാഴ്ചക്കുള്ളിൽ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം വെള്ളിയാഴ്ചയോടെ ജോലിയിൽനിന്ന് പിന്മാറുമെന്നും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.