കെ.എസ്.ആർ.ടി.സി: ജൂണിലെ ശമ്പളവിതരണം പൂർത്തിയായില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജൂലൈയിലെ ശമ്പളവിതരണത്തിനായി മാനേജ്മെന്റ് 65 കോടി സർക്കാറിനോട് സഹായം തേടി. ആഗസ്റ്റിലേക്ക് കടക്കുമ്പോഴും ജൂണിലെ ശമ്പള വിതരണം പൂർത്തിയാകാനാകാത്തവിധം പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് സർക്കാറിനെ സമീപിച്ചത്.
മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്കാണ് ജൂൺ ശമ്പളം ഇതുവരെ ലഭിക്കാത്തത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുത്തത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്.
ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി ഇനി 26 കോടി രൂപ വേണം. 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് എട്ടുദിവസം മുമ്പ് നൽകിയ ഫയൽ ധനവകുപ്പ് പരിഗണിച്ചിട്ടില്ല. നേരേത്ത 30 കോടി നൽകിയതിനാൽ കൂടുതൽ തുക അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

