Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സിക്ക് ജംബോ...

കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി; 13 വൈസ് പ്രസിഡന്റുമാർ, 58 ജന. സെക്രട്ടറിമാർ

text_fields
bookmark_border
കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി; 13 വൈസ് പ്രസിഡന്റുമാർ, 58 ജന. സെക്രട്ടറിമാർ
cancel
Listen to this Article

ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനൊടുവിൽ കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സന്ദീപ് വാര്യർ അടക്കം 58 ജനറൽ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിൽ. രാഷ്ട്രീയകാര്യ സമിതിയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്.

ടി. ശരത് ചന്ദ്രപ്രസാദ് , ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം , വി . പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി.സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ ഷുക്കൂർ, എം. വിൻസെന്റ്, റോയി കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ. വി.എ നാരായണനാണ് ട്രഷറർ. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി മുഹമ്മദ്, എ .കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയത്.

നേരത്തെ അഞ്ച് വൈസ് പ്രസിഡണ്ടുമാരാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ പട്ടിക പ്രകാരം ഇത് 13 ആകും. നേരത്തെയുള്ള ധാരണ അനുസരിച്ച് ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്നതാണ് കീഴ്വഴക്കം. അങ്ങനെയെങ്കിൽ 58 ജനറൽ സെക്രട്ടറിമാറുള്ള സാഹചര്യത്തിൽ സെക്രട്ടറിമാരുടെ എണ്ണം 116 ആകും. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണത്തിലും വർധനയാണ്. ഫലത്തിൽ ഭാരവാഹികളുടെ ബാഹുല്യമാണ്.

സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് എം ലിജു വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡണ്ട് കസേര നഷ്ടപ്പെട്ടയാളാണ് വൈസ് പ്രസിഡണ്ട് പട്ടികയിലുള്ള പാലോടി രവി.

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു. അതേസമയം എല്ലാ ഗ്രൂപ്പുകൾക്കും മതിയായ പരിഗണന നൽകിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. പരാതിക്ക് ഇട നൽകാത്ത വിധം എല്ലാ ഗ്രൂപ്പുകളെയും പരിഗണിച്ചുള്ള പട്ടികയാണ് കെ.പി.സി.സി എ.ഐ.സി.സിക്ക് കൈമാറിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മുറിമുറുപ്പുകളും കല്ലുകടികളും ഒഴിവാക്കി സംഘടനാ സംവിധാനം സുഗമമാക്കുന്നതിനുള്ള രാഷ്ട്രീയ രസതന്ത്രം കൂടി പട്ടികയിലുണ്ട്.

യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടികയിലെ അസ്വസ്ഥതകൾ കെ.പി.സി.സി പട്ടികയോടെ ഒരു പരിധിവരെ കെട്ടടങ്ങും എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ഡി.സി.സി പുനഃസംഘടന തത്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഡി.സി.സി പ്രസിഡന്റുമാരുടെയും കെപിസിസി സെക്രട്ടറിമാരുടെയും പേരുകൾ പുതിയ പട്ടികയിലില്ല.

ജനറൽ സെക്രട്ടറിമാർ:

പഴകുളം മധു, ടോമി കല്ലാനി, കെ. ജയന്ത്, എം. എം. നസീർ, ദീപ്തി മേരി വർഗ്ഗീസ്, ബി. എ. അബ്ദുൾ മുത്തലിബ്, പി. എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പി. എ. സലീം, കെ. പി. ശ്രീകുമാർ, ടി. യു. രാധാകൃഷ്ണൻ, ജോസ്സി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം. പി. വിൻസെന്റ്, ജോസ് വല്ലൂർ, സി. ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, പി. മോഹൻ രാജ്, ജ്യോതികുമാർ ചാമക്കാല, എം. ജെ. ജോബ്, എസ്. അശോകൻ, മാനക്കാട് സുരേഷ്, കെ. എൽ. പൗലോസ്, എം. എ. വാഹിദ്, രമണി പി. നായർ, ഹക്കീം കുന്നിൽ, ജമീല, ഫിൽസൺ മാത്യൂസ്, വി. ബാബുരാജ്, വി. എ. ഷാനവാസ് ഖാൻ, കെ. നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി. ജെർമിയാസ്, അനിൽ അക്കര, കെ. എസ്. ശബരിനാഥൻ, സന്ദീപ് വാരിയർ, കെ. ബി. ശശികുമാർ, നൗഷാദ് അലി കെ. പി., ഐ. കെ. രാജു, എം. ആർ. അഭിലാഷ്, കെ. എ. തുളസി, കെ. എസ്. ഗോപകുമാർ, ഫിലിപ് ജോസഫ്, കട്ടാനം ഷാജി, എൻ. ഷൈലജ്, ബി. ആർ. എം. ഷഫീർ, എബി കുര്യാക്കോസ്, പി. ടി. അജയ് മോഹൻ, കെ. വി. ദാസൻ, അൻസജിത്ത റെസ്സൽ, വിദ്യാ ബാലകൃഷ്ണൻ, നിഷ സോമൻ, ലക്ഷ്മി ആർ., സോണിയ ഗിരി, കെ. ശശിധരൻ, ഇ. സമീർ, സൈമൺ അലക്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCSandeep VarierKerala News
News Summary - Jumbo Committee for KPCC; Sandeep Varier General Secretary; 13 Vice Presidents, 58 General Secretary
Next Story