Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയ്യപ്പഭക്തരില്‍നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് പിഴ
text_fieldsbookmark_border
ശബരിമല: അയ്യപ്പഭക്തരില്‍നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരില്‍നിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടര്‍ന്നു പിഴ ചുമത്തിയത്.
അനധികൃതമായി മൊബൈല്‍ ചാര്‍ജിങ് സെന്റര്‍ പ്രവര്‍ത്തിച്ചതായി കഴിഞ്ഞദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയ പാണ്ടിത്താവളത്തെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി.16000 രൂപ പിഴയും ചുമത്തി.
തുടര്‍ന്നുള്ള ദിവസങ്ങളിലും സന്നിധാനത്തും പരിസരങ്ങളിലുമുള്ള വ്യാപാരശാലകളില്‍ കര്‍ശനപരിശോധന നടത്തുമെന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

