Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെതിരായ സി.എ.ജി...

പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം

text_fields
bookmark_border
Cabinet-Meeting
cancel

തിരുവനന്തപുരം: കേരള പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്​റ്റിസ ്​ രാമചന്ദ്രൻ കമീഷനെയാണ്​ നിയമിച്ചത്​. ബുധനാഴ്​ച ചേർന്ന മന്ത്രിസഭായോഗത്തി​​േൻറതാണ്​ തീരുമാനം. പൊലീസിലെ പർ ച്ചേ​സ്​ ക്രമക്കേടുകളിലാണ്​ അന്വേഷണം നടക്കുക. സിഡ്കോ, കെല്‍ട്രോണ്‍ എന്നിവയുടെ പര്‍ച്ചേസ് മാനദണ്ഡങ്ങളും നിശ് ചയിക്കും. പൊലീസി​​​െൻറ പർച്ചേയ്​സ്​ കാര്യങ്ങളിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുക്കു മെന്ന്​ രണ്ട്​ ദിവസം മുമ്പ്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.

സാ​േ​ങ്ക​തി​ക ഉ​പ​ക​ര​ണ ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി​യ​ത്​ ​മാ​ന​ദ​ണ്ഡങ്ങൾ ലം​ഘിച്ചാണെന്ന്​ സി.എ.ജി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. കെ​​ൽ​ട്രോ​ൺ മ​ു​ന്നോ​ട്ടു​വെ​ച്ച നി​ര​ക്ക്​ കൂ​ടു​ത​ലാ​ണെ​ന്ന​റി​ഞ്ഞി​ട്ടും വാങ്ങുന്നത്​ കെ​ൽ​ട്രോ​ൺ വ​ഴി വേ​ണ​മെ​ന്ന പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നി​ർ​ബ​ന്ധ ബു​ദ്ധി പ്ര​ക്രി​യ​യി​ലെ സം​ശ​യ​ക​ര​മാ​യ ഉ​ദ്ദേ​ശ്യ​ങ്ങ​ളെ​യും സു​താ​ര്യ​ത​യി​ല്ലാ​യ്​​മ​യെ​യും കു​റി​ക്കു​ന്നു​വെ​ന്നും​ സി.​എ.​ജി വി​ല​യി​രു​ത്തിയിരുന്നു.

ക​േ​മ്പാ​ള വി​ല​യേ​ക്കാ​ൾ കൂ​ടി​യ തു​ക​ക്ക്​ ശ​ബ​രി​മ​ല​യി​ലേ​ക്കു സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ഒ​ന്ന​ര കോ​ടി ന​ഷ്​​ട​മു​ണ്ടാ​ക്കി​യ​തി​നു പു​റ​മെ കീ​ഴ്ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സ്​ നി​ർ​മാ​ണ​ത്തി​നു​ള്ള 4.35 കോ​ടി രൂ​പ ഡി.​ജി.​പി​ക്കും എ.​ഡി.​ജി.​പി​മാ​ർ​ക്കും വി​ല്ല​ക​ൾ നി​ർ​മി​ക്കാ​ൻ വ​ക​മാ​റ്റി​യെ​ന്നും മൊ​ബൈ​ൽ ഡി​ജി​റ്റ​ൽ ഇ​ൻ​െ​വ​സ്​​റ്റി​ഗേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​ പ്ലാ​റ്റ്​​ഫോ​മി​​​​​െൻറ പേ​രി​ൽ ന​ട​ന്ന​ത്​ ​െഎ ​പാ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ള​ും വാ​ങ്ങ​ൽ മാ​ത്ര​മെ​ന്നും റി​പ്പോ​ർ​ട്ട്​ കു​റ്റ​പ്പെ​ടു​ത്തിയിരുന്നു.

സാ​േ​ങ്ക​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ല​ട​ക്കം​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു. കെ​ൽ​ട്രോ​ണും പൊ​ലീ​സും ത​മ്മി​ൽ അ​വി​ശു​ദ്ധ​ബ​ന്ധ​മാ​ണ്. വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും കെ​ൽ​ട്രോ​ണും വി​ൽ​പ​ന​ക്കാ​രും സ​ന്ധി​യു​ണ്ടാ​യി​രു​ന്നു. ഇ​ത്​ ധ​ന​ന​ഷ്​​ട​മു​ണ്ടാ​ക്കി. ടെ​ൻ​ഡ​റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം തു​ല്യ അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്​ വാ​ങ്ങാ​നു​​ദ്ദേ​ശി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​​​​​െൻറ പൊ​തു വി​വ​ര​ണം ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​​​​​െൻറ ശി​പാ​ശ പാ​ലി​ച്ചി​ല്ല. ദ​ർ​ഘാ​സി​ൽ ഒ​രു ​​പ്ര​ത്യേ​ക ബ്രാ​ൻ​ഡും മാ​തൃ​ക​യും എ​ടു​ത്തു​പ​റ​ഞ്ഞ്​ മ​റ്റ്​ വി​ത​ര​ണ​ക്കാ​രെ വി​ല​പ​റ​യ​ലി​ൽ​നി​ന്ന്​ കെ​ൽ​ട്രോ​ൺ ഒ​ഴി​വാ​ക്കി.

തി​രു​വ​ന​ന്ത​പു​രം സ്​​പെ​ഷ​ൽ ആം​ഡ്​ ബ​റ്റാ​ലി​യ​ൻ (എ​സ്.​എ.​പി) ആ​യു​ധ ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ 12,061 വെ​ടി​യു​ണ്ട​യും 25 റൈ​ഫി​ളും കാ​ണാ​നി​ല്ലെ​ന്നുംസി.​എ.​ജി റി​േ​പ്പാ​ർ​ട്ടിലുണ്ട്. കാ​ണാ​താ​യ വി​വ​രം മ​റ​ച്ചു​വെ​ക്കാ​നും ക​ണ​ക്ക്​ ഒ​പ്പി​ക്കാ​നും 250 കൃ​ത്രി​മ വെ​ടി​യു​ണ്ട പ​ക​രം വെ​ച്ച​താ​യും ക​ണ്ടെ​ത്തി. ഒ​മ്പ​ത്​ എം.​എം ​ഡ്രി​ൽ വെ​ടി​യു​ണ്ട​ക​ൾ​ക്ക്​ പ​ക​ര​മാ​ണ്​ വ്യാ​ജ​യു​ണ്ട​ക​ൾ നി​റ​ച്ച​ത്. ആ​കൃ​തി​യി​ലും വ​ലി​പ്പ​ത്തി​ലും സാ​മ്യ​മു​ണ്ടെ​ങ്കി​ലും പി​ത്ത​ള കൊ​ണ്ട്​ നി​ർ​മി​ച്ച പൊ​ള്ള​യാ​യ ലോ​ഹ​വ​സ്​​തു​ക്ക​ളാ​ണി​വ. ആ​യു​ധ​വും വെ​ടി​ക്കോ​പ്പും ന​ഷ്​​ട​പ്പെ​ട്ട​ത്​ ഗൗ​ര​വ​പ്ര​ശ്​​ന​മാ​ണെ​ന്നും സി.​എ.​ജി റി​പ്പോ​ർ​ട്ടിൽ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newscag reportmalayalam newsJudicial inquiry
News Summary - judicial inquiry in cag report against police -kerala news
Next Story