Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ശാ​ന്ത്...

പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രെയുള്ള കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ ജുഡീഷ്യറിയുടെ അടിസ്ഥാന തത്ത്വത്തെ തകർക്കുന്നത് –ജസ്​റ്റീഷ്യ

text_fields
bookmark_border
പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രെയുള്ള കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ ജുഡീഷ്യറിയുടെ അടിസ്ഥാന തത്ത്വത്തെ തകർക്കുന്നത് –ജസ്​റ്റീഷ്യ
cancel

കോ​ഴി​ക്കോ​ട്: സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​നെ​തി​രെ സു​പ്രീം​കോ​ട​തി സ്വീ​ക​രി​ച്ച കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന ക​ണ്ടെ​ത്ത​ലും രാ​ജ്യ​ത്തെ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യാ​യ ജ​സ്​​റ്റീ​ഷ്യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളി​ലൊ​ന്നാ​യ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്കു​ന്ന​താ​ണ് കോ​ട​തി ന​ട​പ​ടി. ന്യാ​യാ​ധി​പ​രു​ടെ പ​ദ​വി​ക്ക് യോ​ജി​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​ത് കോ​ട​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ത​ന്നെ ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പൊ​തു​സ​മൂ​ഹ​വും രം​ഗ​ത്തു​വ​രേ​ണ്ട​തു​ണ്ടെ​ന്നും ജ​സ്​​റ്റീ​ഷ്യ സം​സ്ഥാ​ന എ​ക്​​സി​ക്യൂ​ട്ടി​വ് പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. അ​ഹ​മ്മ​ദ് കു​ട്ടി പു​ത്ത​ല​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ഡ്വ. താ​ഹ എം. ​ഹ​രി​പ്പാ​ട്, അ​ഡ്വ. പി. ​ഫൈ​സ​ൽ, അ​ഡ്വ. എം.​സി. അ​നീ​ഷ്, അ​ഡ്വ. എം.​കെ. മു​ഫീ​ദ്, അ​ഡ്വ. എം.​എം അ​ലി​യാ​ർ, അ​ഡ്വ.​സി.​എം മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, അ​ഡ്വ. സ​ജീ​ബ് കൊ​ല്ലം , അ​ഡ്വ. കെ . ​സു​ബീ​ർ, അ​ഡ്വ. അ​മീ​ൻ ഹ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prashant bhushan#Prashant Bhushansupreme court
Next Story