മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അപൂർവ കേസ്; ഉത്ര വധക്കേസിൽ വിധി ഇന്ന്
text_fieldsകൊ ല്ലം: മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന അപൂർവങ്ങളിൽ അപൂർമായ ഉത്ര വധക്കേസിൽ തിങ്കളാഴ്ച വിധി പറയും.
അഞ്ചൽ ഏറം വെള്ളാശ്ശേരിയിൽ വിജയസേനൻ-മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (22) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നുവെന്നാണ് കേസ്. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതിയിലാണ് വിധി പറയുക.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടത്. മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുെന്നന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിനുമുമ്പ് അടൂർ പറക്കോട്ടുള്ള സൂരജിെൻറ വീട്ടിൽ െവച്ച് അണലിയെക്കൊണ്ട് ഉത്രയെ കടുപ്പിച്ചിരുന്നു. അതിെൻറ ചികിത്സക്കുശേഷം വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിെച്ചന്ന അപൂർവതയും കേസിനുണ്ട്.
പാമ്പിനെ ബലം പ്രയോഗിച്ച് കടിപ്പിക്കുകയായിരുെന്നന്ന് തെളിയിക്കാൻ അന്വേഷണസംഘം മൂർഖൻ പാമ്പുകളെ ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നിർണായകമായ മൊഴി നൽകിയ പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കി. സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷെൻറ ആവശ്യം.