Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടിയ ഹരജിയിൽ വിധി നാളെ

text_fields
bookmark_border
നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടിയ ഹരജിയിൽ വിധി നാളെ
cancel

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നാളെ വിധി പറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.

ഹരജി പരിഗണിക്കവേ സംസ്ഥാന സർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള സി.​പി.​എം എം.​എ​ൽ.​എ​മാ​ർ ന​ട​ത്തി​യ അ​ക്ര​മം അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും അ​വ​ർ പൊ​തു​സ്വ​ത്ത്​ ന​ശി​പ്പി​ച്ച​ത്​ പൊ​റു​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി അഭിപ്രായപ്പെട്ടു.

2015ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Judgment in the petition seeking permission to close the Assembly ruckus case tomorrow
Next Story