Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബലാത്സംഗ കേസ്: വിധിപ്പകർപ്പ് കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്നു ​-പ്രോസിക്യൂഷൻ​
cancel
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗ കേസ്:...

ബലാത്സംഗ കേസ്: വിധിപ്പകർപ്പ് കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്നു ​-പ്രോസിക്യൂഷൻ​

text_fields
bookmark_border

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ വിധിപ്പകർപ്പ്​, മൊഴികളിലെ നിസ്സാര വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരിയെ അപകീർത്തിപ്പെടുത്തി ചിത്രീകരിച്ചതായി പൊലീസും പ്രോസിക്യൂഷനും​. മൊഴികളിലെ നേരിയ വ്യത്യാസം വിശ്വാസ്യതയാണ്​ കാണിക്കുന്നത്​. തത്തയെപ്പോലെ പറഞ്ഞു പഠിപ്പിച്ചതല്ല പരാതിക്കാരിയുടെ മൊഴികൾ.

മേൽക്കോടതികൾ സ്വീകരിച്ചിരുന്നത്​ അത്തരം നിലപാടാണ്​. എന്നാൽ, ഇവിടെ അതു മനസ്സിലാക്കുന്നതിൽ കോടതി പരാജയപ്പെട്ടു. നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ല എന്ന്​ പറഞ്ഞത്​.

സാക്ഷിയായ കന്യാസ്ത്രീ, തന്നെ നിർബന്ധിച്ച്​ പൊലീസ്​​ മൊഴി വാങ്ങിയതാണെന്ന്​ മഠത്തിൽനിന്നുള്ള അച്ചടക്കനടപടി ഒഴിവാക്കാൻ അധികാരികൾക്ക്​ നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ആ സാഹചര്യം മനസ്സിലാക്കാൻ കോടതി ശ്രമിച്ചില്ല.

സാക്ഷിയെ വിശ്വസിക്കാനാവില്ലെന്നാണ്​ കോടതി പറയുന്നത്​. അത്​ അംഗീകരിക്കാനാവില്ല. പരാതിക്കാരിയുടെ മൊഴികളിൽ എല്ലായിടത്തും ബലാത്സംഗം എന്ന വാക്ക്​​ ഉപയോഗിച്ചില്ലെന്നാണ്​ കോടതിയുടെ ക​ണ്ടെത്തൽ.

ലൈംഗിക പീഡനം, ലൈംഗിക ചൂഷണം, ബലാത്സംഗം എന്നിങ്ങനെയുള്ള വാക്കുകൾ സാധാരണ ഉപയോഗിക്കാറുണ്ട്​. നിയമത്തെക്കുറിച്ച്​ കൃത്യമായ അറിവോ ആസൂത്രണ​മോ ഇല്ലാത്ത ഒരാൾ എങ്ങനെ എല്ലായിടത്തും ബലാത്സംഗം പറയും.

പരാതിക്കാരിയുടെ വിശ്വാസ്യതയെ ബലപ്പെടുത്തുകയാണ്​ ഈ നിരീക്ഷണം. കന്യാസ്ത്രീ പരാതി നൽകാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അവർ വിശ്വാസ്യയോഗ്യയല്ലെന്ന വിലയിരുത്തൽ തെറ്റായി. കന്യാസ്ത്രീയുടെ ഉന്നതാധികാരിയായ സഭാപിതാവിനെതിരെ പരാതി നൽകിയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കോടതി കണ്ടില്ല. പരാതിക്കാരിയുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിവുള്ളയാളാണ്​ ബിഷപ്​.

ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മാനസികാവസ്ഥയും കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷൻ ഉന്നയിച്ച പല വാദങ്ങളും വിധിയിൽ സൂചിപ്പിച്ചുകണ്ടില്ലെന്നത്​ അത്ഭുതപ്പെടുത്തുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ്​ എല്ലാം നടന്നതെന്ന സൂചനയും വിധിപ്പകർപ്പ്​ നൽകുന്നുണ്ട്​.

കുറ്റാരോപിതൻപോലും ഈ വാദം ഉന്നയിച്ചിട്ടില്ല. ഒരുമിച്ച്​ കാറിൽ യാത്ര ചെയ്താലോ ഒന്നിച്ച്​ പരിപാടിയിൽ പ​ങ്കെടുത്താലോ പരസ്പര സമ്മതമാവില്ല. അത്​ അവളുടെ വിധി മാത്രമാണെന്നും പൊലീസും പ്രോസിക്യൂഷനും പറയുന്നു. അപ്പീൽ നൽകുമ്പോൾ ഈ വാദങ്ങൾ ചൂണ്ടിക്കാട്ടാനാണ്​ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nun rape caseBishop Franco Mulakkal
News Summary - Judgment Defamates Nun -Prosecution
Next Story