കോവിഡ്: കേരളത്തിെൻറ പരാജയം രാജ്യത്തിന് ഭാരമെന്ന് ജെ.പി. നദ്ദ
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രിക്കുന്നതിൽ കേരളത്തിെൻറ പരാജയം രാജ്യത്തിനു തന്നെ ഭാരമാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. കേരളത്തിലേത് കോവിഡ് മാനേജ്മെൻറല്ല 'മിസ്മാനേജ്മെൻറാണെന്നും ബി.ജെ.പി കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്ത് നദ്ദ പറഞ്ഞു . കേരളത്തിൽ 3.5 കോടി ജനങ്ങളിൽ പത്തു ശതമാനത്തിനും കോവിഡ് ബാധിച്ചു.
എന്നാൽ യു.പിയിലെ 22.9 കോടി ജനങ്ങളിൽ 17 ലക്ഷം പേർക്കു മാത്രമാണ് കോവിഡ് ബാധിച്ചതെന്നുംബി.ജെ.പി ദേശീയ പ്രസിഡന്റ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ.രാജഗോപാൽ, സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ, എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷ് തുടങ്ങിയവർ സംസാരിച്ചു.

