കൊട്ടക്കാമ്പൂര്‍ ഭൂമി: ജോയ്സ് ജോര്‍ജ് രേഖകള്‍ ഹാജരാക്കിയില്ല
text_fieldsമൂന്നാര്‍: വട്ടവട കൊട്ടക്കാമ്പൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അവസാന ദിവസമായ വ്യാഴാഴ്ചയും ഹാജരാക്കിയില്ല. വ്യാഴാഴ്ച രാവിലെ 11ന് ദേവികുളം ആര്‍.ഡി.ഒ ഓഫിസില്‍ ഭൂമിയുടെ രേഖകളുമായി എത്തണമെന്ന് ആവശ്യപ്പെട്ട് എം.പിക്ക് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയിരുന്നു. ആഗസ്റ്റ് 29ന് രേഖകള്‍ ഹാജരാക്കാന്‍ സബ്കലക്ടര്‍ ആവശ്യപ്പെട്ടെങ്കിലും കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കത്ത് നല്‍കി. തുടര്‍ന്ന് മറുപടി നല്‍കുകയും ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. എന്നാല്‍, എം.പിയടക്കമുള്ളവര്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കിയില്ല.
ഹാജരാകാന്‍ നോട്ടീസ് കിട്ടിയില്ളെന്ന് ജോയ്സ് ജോര്‍ജ് എം.പി
ദേവികുളം ആര്‍.ഡി.ഒ ഓഫിസില്‍ കൊട്ടക്കാമ്പൂരിലെ ഭൂമി സംബന്ധമായ രേഖകളുമായി ഹാജരാകാന്‍ സബ്കലക്ടര്‍ നല്‍കിയ നോട്ടീസ് ലഭിച്ചിട്ടില്ളെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. വ്യാഴാഴ്ച ദേവികുളം സബ്കലക്ടര്‍ മുമ്പാകെ ഹാജരാകാന്‍ ആരും നിര്‍ദേശിച്ചിട്ടില്ല. സെപ്റ്റംബര്‍ 29ന് എം.പിയടക്കമുള്ളവര്‍ കൊട്ടക്കാമ്പൂരിലെ ഭൂമി സംബന്ധമായ രേഖകളുമായി ദേവികുളം ആര്‍.ഡി.ഒ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സബ്കലക്ടര്‍ തപാല്‍ മുഖേന നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ല. കത്ത് ബന്ധപ്പെട്ടയാള്‍ക്ക് ലഭിച്ചതറിയാന്‍ അക്നോളജ്മെന്‍റ് വെച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ളെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
