Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോയിസ് ജോർജ് എം.പിയുടെ...

ജോയിസ് ജോർജ് എം.പിയുടെ 24 ഏക്കർ പട്ടയം റദ്ദാക്കി

text_fields
bookmark_border
Joyce-George MP
cancel

മൂന്നാർ: വിവാദമായ കൊട്ടക്കാമ്പൂർ ഭൂമി ഇടപാടിൽ ഇടുക്കി എം.പി ജോയിസ്​ ജോർജി​​െൻറയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കി. ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറാണ് ഇൗ നടപടി കൈക്കൊണ്ടത്​. ഭൂപതിവ്​ കമ്മിറ്റി ചേരാതെ നൽകിയതിനാലാണ്​ പട്ടയം റദ്ദാക്കിയത്​. 2001 സെപ്‌റ്റംബർ ഏഴിനാണ്​ എം.പിക്കും കുടുംബാംഗങ്ങൾക്കും കൊട്ടക്കാമ്പൂരിലെ ഭൂമിക്ക്​ പട്ടയം ലഭിച്ചത്. ഭൂപതിവ്​ കമ്മിറ്റി ചേർന്നാണ്​ ഇത്​ നൽകേണ്ടതെങ്കിലും 2000 മുതൽ 2003 വരെ ദേവികുളം തഹസിൽദാറുടെ അധ്യക്ഷതയിൽ കമ്മിറ്റി കൂടിയിട്ടില്ല. കമ്മിറ്റി ചേരാതെ പട്ടയം നൽകുക അസാധ്യവുമാണ്​​. കൊട്ടക്കാമ്പൂരിൽ ഒറ്റദിവസം​ എട്ടുപേർക്ക്​ പട്ടയം നൽകിയെന്നും അദ്​ഭുതകരമായ വേഗത്തിലാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിതെന്നും ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറി​​െൻറ റിപ്പോർട്ടിൽ പറയുന്നു. ഇതാണ്​ പട്ടയം റദ്ദ്​ ചെയ്യാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതും.

1979ലെ രജിസ്​റ്ററിൽ എം.പിയുടേത്​ സർക്കാർ ഭൂമിയെന്ന്​ രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്​. കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക്​ നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണ് എം.പി ഉൾ​െപ്പടെ ഏഴുപേർക്കുള്ളത്. ഇതിൽ ജോയിസ്​ ജോർജി​​െൻറയും കുടുംബത്തി​​െൻറയും 20 ഉൾ​െപ്പടെ 25 ഏക്കർ ഭൂമിയുടെ പട്ടയമാണ്​ റദ്ദാക്കിയത്. എം.പി, ഭാര്യ അനൂപ, മാതാവ് മേരി ജോർജ്, ഇവരുടെ മരുമകൻ ഡേവിഡ് ജോബ്, എം.പിയുടെ സഹോദരങ്ങളും ബന്ധുക്കളുമായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, മറ്റൊരു സഹോദരൻ ജസ്​റ്റി​​െൻറ ഭാര്യ ജിസ് ജസ്​റ്റിൻ എന്നിവർ കൈവശംെവച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണ്​ റദ്ദാക്കിയത്. ഇതിനു പുറ​െമ കൊല്ലം സ്വദേശിയുടെ 3.21 ഏക്കറിലെയും മൂന്നാർ സ്വദേശിയുടെ 2.22 ഏക്കറി​​െൻറയും പട്ടയവും റദ്ദാക്കിയതിൽപെടും. നടപടിക്കെതിരെ ജോയ്സ് ജോർജിന് അപ്പീൽ നൽകാമെന്ന്​ ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ പറഞ്ഞു.

ഉദ്യോഗസ്ഥനടപടിയെ നിയമപരമായി നേരിടും -ജോയിസ് ജോർജ്​ എം.പി
ചെറുതോണി: പട്ടയം റദ്ദാക്കി ഉത്തരവിറക്കിയതിലൂടെ സാമാന്യനീതി നിഷേധിച്ച ഉദ്യോഗസ്ഥനടപടിയെ നിയമപരമായി നേരിടുമെന്ന്​ ജോയിസ് ജോർജ്​ എം.പി വ്യക്തമാക്കി. സാധാരണപൗരന് ത​​െൻറഭാഗം വിശദീകരിക്കുന്നതിന് നൽകുന്ന അവസരം പോലും പാർലമ​െൻറ്​ അംഗമായ തനിക്ക് ലഭിച്ചില്ല. കൊട്ടക്കാമ്പൂരിൽ താൻ നേരിട്ട് ഭൂമി വാങ്ങിയിട്ടില്ല. പാർലമ​െൻറ്​ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒമ്പതുവർഷം മുമ്പ് 2005ൽ പിതാവ് എഴുതിത്തന്ന നാലേക്കർ സ്ഥലം മാത്രമാണുള്ളത്. പിതാവ് തന്ന നാ​ലേക്കർ ഭൂമിയല്ലാതെ ഇടുക്കി ജില്ലയിൽ ഒരിടത്തും ത​​െൻറപേരിൽ ഭൂമിയില്ല. നവംബർ ഏഴിന് രേഖകൾ ഹാജരാക്കാൻ ആർ.ഡി.ഒ ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഭൂമിവാങ്ങിയ സമയം മുതൽ 2018 മാർച്ച് വരെ കരം അടച്ചതുൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ, 48 മണിക്കൂർ തികയുംമുമ്പ് ത​​െൻറ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി പട്ടയം റദ്ദാക്കി ഉത്തരവിറക്കിയത് ദുരൂഹമാണ്. ഇടുക്കിയിലെ ജനകീയ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുമെന്നും തന്നെ നിർവീര്യമാക്കി ജനകീയ പ്രശ്‌നങ്ങൾ അട്ടിമറിക്കാമെന്ന് ആരെങ്കിലും കരുതു​െന്നങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ജോയിസ്​ ജോർജിനെതിരെ ക്രിമിനൽ കേസെടുക്കണം -ഡീൻ
തൊടുപുഴ: തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ വിവരിച്ച കാര്യങ്ങൾ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതി​നാൽ ജോയിസ്​ ജോർജ് എം.പി സ്ഥാനം രാജി​വെക്കണമെന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രസിഡൻറ്​ ഡീൻ കുര്യാക്കോസ് ആവശ്യ​പ്പെട്ടു. വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം റദ്ദാക്കുമ്പോൾ ന്യായമായും ക്രിമിനൽ കേസുമെടുക്കണം. ഇക്കാര്യത്തിൽ എം.പിയുടെ ഭാഗം കേൾക്കാതെയാണ് പട്ടയം റദ്ദുചെയ്യപ്പെട്ടത് എന്ന വാദവും പിതാവാണ് ഉത്തരവാദിയെന്നതും നിയമപരമായിതന്നെ അംഗീകരിക്കപ്പെടാത്തതാണ്. ഇടതുപക്ഷ നേതൃത്വത്തി​​െൻറ രാഷ്​ട്രീയ ജീർണതയാണ്, ഇത്തരം ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന ഗതികേടിൽ എത്തിപ്പെടാൻ കാരണമായതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

​കൊട്ടക്കാമ്പൂർ ഭൂമി വിവാദം
തൊടുപുഴ: ഇടുക്കി ജില്ലയിൽ വട്ടവട പഞ്ചായത്തിലാണ് കൊട്ടക്കാമ്പൂർ സ്ഥിതി ചെയ്യുന്നത്. ലോക്സഭ ​െതരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടത്​ സ്വതന്ത്രനായി മത്സരിച്ച ജോയിസ്​ ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ തനിക്കും കുടുംബത്തിനും ഇവിടെ സ്ഥലമുണ്ടെന്ന്​ പരാമർശിച്ചതിനെത്തുടർന്നാണ് കൊട്ടക്കാമ്പൂർ ഭൂമി വിവാദത്തിലായത്​. ജോയിസി​​െൻറ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് വീട്ടിൽ ജോർജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്‌ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ രജിസ്‌റ്റർ ചെയ്‌തത്​ സംബന്ധിച്ച്​ കലക്‌ടർക്ക്​ പരാതി ലഭിച്ചിരുന്നു. തുടർന്ന്​ കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ്​ ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യാജരേഖ വഴിയാണ് ഭൂമി കൈവ​ശപ്പെടുത്തിയതെന്ന പരാതിയിലായിരുന്നു അന്വേഷണം. 2015 ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട്​ എം.പിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന്​ ആവശ്യപ്പെട്ട് മുൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ രണ്ടുതവണ എം.പിക്കും കുടുംബാംഗങ്ങൾക്കും നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. തുടർന്നുവന്ന സബ് കലക്ടർ വി.ആർ. പ്രേംകുമാർ ഒരുമാസം മുമ്പ്​ വീണ്ടും  നവംബർ ഏഴിന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകി. ഇതേ തുടർന്ന് നവംബർ ഏഴിന് അഭിഭാഷകൻ മുഖേന എം.പിയും കുടുംബാംഗങ്ങളും രേഖകൾ ഹാജരാക്കിയിരുന്നു. ഭൂമിയെക്കുറിച്ച് വിവാദങ്ങളുയർന്നപ്പോൾ ഭൂരേഖകളിൽ പലതും കാണാതായതും ചർച്ചയായിരുന്നു. ഇവ തിരിച്ചെത്തിയതോടെയാണ്​ അന്വേഷണത്തിൽ പുരോഗതി ഉണ്ടായത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIdukki MPJoyce George MPKottakamboor land issue
News Summary - Joyce George MPs 20 acres of land registration cancelled-Kerala news
Next Story