Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമേഷ് പിഷാരടിക്കെതിരായ...

രമേഷ് പിഷാരടിക്കെതിരായ പരാമർശം; തോമസ് ഐസകിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

text_fields
bookmark_border
രമേഷ് പിഷാരടിക്കെതിരായ പരാമർശം; തോമസ് ഐസകിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു
cancel

കോഴിക്കോട് : പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയെ 'കോമാളി' എന്ന് പരിഹസിച്ച മുൻ മന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തോമസ് ഐസക്കിന്റെ രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

"വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി?" എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

കുടുംബം അമേരിക്കയിൽ കഴിയുമ്പോഴും വിദേശശക്തികൾക്കെതിരെ പ്രസംഗിക്കുന്ന തോമസ് ഐസക്കിന്റെ നിലപാടിനെയാണ് ജോയ് മാത്യു രണ്ട് ചോദ്യങ്ങൾ കൊണ്ട് നേരിട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ ലക്ഷ്യം വെച്ച് തോമസ് ഐസക് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. "കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ടുവന്നിട്ട്, വോട്ട് കിട്ടുന്നില്ലെന്നും എൽഡിഎഫ് വോട്ട് ഭിന്നിപ്പിക്കുന്നുവെന്നും പറയുന്നതിൽ എന്ത് കാര്യമാണുള്ളത്" എന്നായിരുന്നു ഐസക്കിന്റെ പരിഹാസം.

ഐസക്കിന് മറുപടി നൽകാനില്ലെന്നും 'സംസ്കാരം' എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം. തങ്ങൾക്കൊപ്പമല്ലാത്തവരെയെല്ലാം വെറുക്കപ്പെടേണ്ടവരായി ചിത്രീകരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കലാകാരന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രാഷ്ട്രീയ ശൈലിക്കെതിരെ ജോയ് മാത്യു നടത്തിയ ഈ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaacjoy mathewRamesh PisharodyUDFLDFfacebookpostKerala Assembly Election 2026
News Summary - Joy Mathew Slams Thomas Isaac: Who is the Real Clown? |
Next Story