Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവർത്തകൻ എം.പി സതീശൻ അന്തരിച്ചു

text_fields
bookmark_border
mp-satheesan
cancel
കൊച്ചി: മലയാള മനോരമ ചീഫ് സബ് എഡിറ്റർ എം.പി. സതീശൻ (55) അന്തരിച്ചു. പനങ്ങാട് പനയ്ക്കൽ വീട്ടിൽ പരേതനായ പത്മനാഭ​​െൻറ യും ഭവാനിയുടെയും മകനാണ്. സംസ്കാരം വ്യാഴാഴ്ച 10ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വൈക്കം മറവൻതുരുത്ത് മണക്കാട്ട് കുടുംബാംഗം എം.ഡി. ഷൈനി (അധ്യാപിക, വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ, ഞീഴൂർ, വൈക്കം). മകൾ: നിള (10ാം ക്ലാസ് വിദ്യാർഥിനി, ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ).

കേരള കൗമുദി കൊച്ചി, ആലപ്പുഴ, മലപ്പുറം യൂനിറ്റുകളിലും ആകാശവാണി തൃശൂർ നിലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ മലയാള മനോരമയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊച്ചി യൂനിറ്റുകളിൽ സേവനമനുഷ്ഠിച്ചു. മെട്രോ ലേഖനങ്ങളുടെ സമാഹാരം ‘ആവി പാറുന്ന പാത്രം’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - journalist MP satheesan passed away -kerala news
Next Story