നവകേരള സദസ്സിൽ മാധ്യമപ്രവർത്തകന് മർദനം
text_fieldsഇടുക്കി: നെടുങ്കണ്ടത്ത് നവകേരള സദസ്സിനിടയിൽ മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിക്ക് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനിൽനിന്ന് മർദനമേറ്റു.
പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തെ വേദിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എയ്ഞ്ചൽ അടിമാലിയെ കഴുത്തിനുപിടിച്ച് മർദിച്ചത്.
മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞെങ്കിലും മർദിച്ചെന്ന് എയ്ഞ്ചൽ പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങൾ വേദിയിൽ പ്രദർശിപ്പിച്ച വിഡിയോ വാളിലൂടെ എല്ലാവരും കണ്ടു. മന്ത്രിമാരടക്കമുള്ളവർ പറഞ്ഞിട്ടും കഴുത്തിന് പിടിച്ചുകൊണ്ടിരുന്നുവെന്നും എയ്ഞ്ചൽ പറഞ്ഞു.

